കാഞ്ഞിരപ്പുഴ: ഇരുന്പകച്ചോലയിൽ കടുവയെ കാട്കയറ്റാനുള്ള ശ്രമം നടത്തി. പ്രദേശവാസികളെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ ഇന്നലെ കാലത്ത് പത്തുമണിയോടെയാണ് നാട്ടിലിറങ്ങിയ കടുവയെ കാടിനുള്ളിലേക്ക് കടത്താനുള്ള ശ്രമം നടന്നത്.
പാലക്കയം ഫോറസ്റ്റ് ഡിവിഷന്റേയുംയും പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് ശ്രമം നടന്നത്. ശ്രമത്തിൽ മുപ്പതോളം ആളുകൾ പങ്കെടുത്തു. കടുവയെ കണ്ടെന്ന് പറയപ്പെടുന്ന മലയോര മേഖലയിൽ ആണ് തിരച്ചിൽ നടത്തിയത്. ഇരുന്പകച്ചോല ഇഞ്ചിക്കുന്ന് മലയുടെ അടിവാരത്തിൽ ആണ് പരിശോധന നടത്തിയത് . പരിശോധനയിൽ കടുവ കൊന്നതായി കരുതുന്ന കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. വെറ്റില ചോലമലയുടെ മുക
ൾവശത്ത് ആണ് കാട്ടുപന്നിയുടെ ജഡം കണ്ടത് .തുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ സായുധസംഘം മലയുടെ മുകളിൽ കയറുകയും പാറയുടെ മുകളിൽ കടുവയെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും കടുവയെ മലയിലേക്ക് കയറ്റിവിട്ടു. തുടർന്ന് മൂന്നുമണിയോടെ സംഘം തിരിച്ചെത്തി.
തുടർന്ന് ആറുമണിയോടെ വീണ്ടും ജനവാസകേന്ദ്രത്തിന് സമീപം കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതോടെ പ്രദേശത്തെ ആളുകൾ ഭീതിയിൽ ആണ്. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി. മണികണ്ഠൻ, പഞ്ചായത്തംഗം വികാസ് ജോസ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിനോദ്, റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ കയറ്റാനുള്ള ശ്രമം നടത്തിയത് .
ഏതാനും ദിവസങ്ങൾക്ക് മുൻപ് ജനവാസ കേന്ദ്രത്തിലെ റബ്ബർ തോട്ടത്തിലും പരിസരപ്രദേശങ്ങളിലും കടുവയെ കണ്ടിരുന്നു. ടാപ്പിങ്ങ് തൊഴിലാളി കടുവയെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു.