മണ്ണാർക്കാട്: കടുവയെകണ്ട് ഓടിയ സ്ത്രീക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പൂഞ്ചോല ആറാം ബ്ലോക്കിലാണ് സംഭവം. വീടിനോടു ചേർന്ന് പറന്പിലേക്കിറങ്ങിയ പ്രദേശവാസിയായ പാട്ടുപാറയിൽ സരസ്വതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
സംഭവം കണ്ടുനിന്ന അയൽവാസി ബഹളം വച്ചതിനെ തുടർന്ന് കടുവ ഓടിപ്പോയി. തുടർന്ന് സരസ്വതിയെ ആശുപത്രിയിലെത്തിച്ചു. പൂഞ്ചോല ആറാം ബ്ലോക്ക് മേഖലയിൽ കടുവ ആക്രമണം വ്യാപകമാണ്.മാസങ്ങൾക്കുമുന്പ് ഇവിടെ കടുവയെ കണ്ടിരുന്നു