“ക​ടു​വ’​യെ വി​ല​ക്കി കോ​ട​തി


കൊ​ച്ചി: പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യെ​ത്തു​ന്ന “ക​ടു​വ’ സി​നി​മ​ക്ക് പ്ര​ദ​ര്‍​ശ​ന വി​ല​ക്ക്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ല്‍ തീ​ര്‍​പ്പാ​കു​ന്ന​ത് വ​രെ ക​ടു​വ സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് കോ​ട​തി വി​ല​ക്കി.

എ​റ​ണാ​കു​ളം സ​ബ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കും വ​രെ മ​ല​യാ​ള സി​നി​മ​യാ​യ “ക​ടു​വ’ സി​നി​മ മു​ഴു​വ​നാ​യോ ഭാ​ഗി​ക​മാ​യോ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തും തി​ര​ക്ക​ഥ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഒ​ടി​ടി​യി​ലും വി​ല​ക്കു​ണ്ട്. ഷാ​ജി കൈ​ലാ​സാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ​യ്ക്ക് ആധാ​ര​മാ​യ ജി​നു വി. ​ഏ​ബ്ര​ഹാ​മി​ന്‍റെ തി​ര​ക്ക​ഥ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും കോ​ട​തി ത​ട​ഞ്ഞി​ട്ടു​ണ്ട്.

കേ​സ് വീ​ണ്ടും ഈ ​മാ​സം 14 നു ​പ​രി​ഗ​ണി​ക്കും. സി​നി​മ​യി​ൽ പൃ​ഥ്വി​രാ​ജ് ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​മാ​യ ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വാ​ച്ച​ന്‍ ത​ന്‍റെ ജീ​വ​ച​രി​ത്ര​മാ​ണെ​ന്നും അ​ത് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കു​റു​വ​നാ​ക്കു​ന്നേ​ലാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

Related posts

Leave a Comment