പുല്‍പ്പള്ളി: പഞ്ചായത്തിലെ അമരക്കുനിയിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയിലധികമായി ഭീതിപരത്തുന്ന കടുവയെ മയക്കുവെടിവച്ച് പിടിക്കുന്നതിന് വനസേന നീക്കം തുടരുന്നു.
ഇന്ന് മയക്കുവെടി പ്രയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം ഉദ്യോഗസ്ഥര്‍. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പിടിക്കാനുള്ള ശ്രമത്തില്‍ പോലീസും രംഗത്തുണ്ട്.
കടുവയെ പിടിക്കുന്നതിന് ഇന്നലെ പകലും രാവും വനസേന നടത്തിയ ശ്രമം വിഫലമായി. അമരക്കുനിയിലും സമീപങ്ങളിലുമായി ഇതിനകം അഞ്ച് ആടുകളെയാണ് കടുവ കൊന്നത്.
തൂപ്രയില്‍ ചന്ദ്രന്റെ ആടിനെയാണ് ഏറ്റവും ഒടുവില്‍ പിടിച്ചത്. ഇന്നു രാവിലെ കടുവ എവിടെയാണെന്നു കണ്ടെത്തിയെങ്കിലും മയക്കുവെടിവയ്ക്കാനായില്ല.