തേ​ലം​പ​റ്റ​യി​ൽ ജ​ന​ങ്ങ​ളെ ഭീ​തി​യിലാക്കി​യ പെൺ  ക​ടു​വ കു​ടു​ങ്ങി;   തിരുവനന്തപുരം  മൃ​ഗ​ശാ​ല​യി​ലേ​ക്കു  കടുവയെ മാറ്റുമെന്ന്  അധികൃതർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: തേ​ലം​പ​റ്റ​യി​ലും സ​മീ​പ​ങ്ങ​ളി​ലും ജ​ന​ങ്ങ​ളെ ഭീ​തി​യിലാക്കി​യ ക​ടു​വ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ കു​ടു​ങ്ങി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ തേ​ലം​പ​റ്റ മൂ​ഞ്ഞ​നാ​നി​യി​ൽ പാ​പ്പ​ച്ച​ന്‍റെ പ​ശു​വി​നെ ആ​ക്ര​മി​ച്ചു കൊ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് വ​ന​പാ​ല​ക​ർ പ​ശു​വി​ന്‍റെ ജ​ഡം സ​ഹി​തം കൂ​ട് സ്ഥാ​പി​ച്ച​ത്.

10 വ​യ​സ് മ​തി​ക്കു​ന്ന പെ​ണ്‍​ക​ടു​വ ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ​യാ​ണ് കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട​ത്. പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലാ​ണ് ക​ടു​വ. ഇ​തി​നെ തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​മെ​ന്നു വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

Related posts