
ബോളിവുഡ് ചിത്രം കഹാനി മലയാളത്തിലേക്കും. ചിത്രത്തിൽ വിദ്യാ ബാലൻ അഭിനയിച്ച് ജീവിക്കുകയായിരുന്നു. ഒരു സ്ത്രീ തന്റെ ജീവിതത്തിലുണ്ടാകുന്ന ദുരവസ്ഥയെ ഇച്ഛാശക്തികൊണ്ട് അതിജീവിക്കാൻ പഠിപ്പിക്കുകയായിരുന്നു സിനിമയിലൂടെ. കഹാനിയിൽ വിദ്യ ചെയ്ത കഥാപാത്രം മലയാളത്തിൽ മഞ്ജു വാര്യർ ആയിരിക്കും അവതരിപ്പിക്കുക എന്നാണ് വാർത്തകൾ. ഗർഭിണിയായ യുവതി നഗരത്തിൽ നിന്നു കാണാതെയാവുന്ന ഭർത്താവിനെ തേടിയിറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.