ചിറ്റൂർ: കൊയ്ത്തു തുടങ്ങിയതോടെ നിരത്തിലൂടെ തമിഴ്നാട്ടിലേക്ക് വൈക്കോൽ കടത്ത് വാഹനങ്ങൾക്ക് യാത്രക്കാർക്ക് ദുരിതമായിരിക്കുകയാണ്.
ചിറ്റൂർ ,വണ്ടിത്താവളം, വണ്ണാമട, നടുപ്പുണി വഴികളിലൂടെ പൊള്ളാച്ചി ഭാഗത്തേ ക്ക് ട്രാക്ടർ മറ്റു വാഹനങ്ങളും സഞ്ചരം തുടങ്ങിയിരിക്കുകയാണ്.
വയ്ക്കോൽ കൊഴിഞ്ഞു വീഴുന്നതു തടയാൻമറവു ഉണ്ടാക്കാതെയാണ് വാഹനസഞ്ചാരം. ഇത്തരം വാഹനങ്ങളിൽ നിന്നും മാലിന്യം വിഴുന്നത് പുറകിൽ വരുന്ന കാൽനട മറ്റും ഇരുചക്രവാഹനയാത്രക്കാരുടെ കണ്ണിലാണ്.
ഇതു മൂലം ഇരുചക്രവാഹന യാത്രക്കാർ നിയന്ത്രണം വിട്ടു മറിഞ്ഞ ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുമുണ്ട്.
ട്രാക്ടർ ട്രെയ്ലറുകളിൽ വയ്ക്കോൽ മൂടിക്കെട്ടിവേണം കടത്താനെന്ന് നിബന്ധനകൾ ഉണ്ടെങ്കിലും മിക്കവാഹനങ്ങളും ഇതിന് തയാറാവുന്നില്ല.
നിയമലംഘനവും പൊതുജനത്തിനു അപകടം വരുത്തുന്ന തരത്തിൽ നിരുത്തരവാദപരമായി വയ്ക്കോൽ കടത്തു വാഹനങ്ങൾ പോലീസ് സ്റ്റേഷനു മുന്നിൽ കടന്നുപോവുന്പോഴും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. വാഹനങ്ങൾ ജംഗ്ഷനുകളിലെത്തുന്പേൾ ഗതാഗത കുരുക്കും പതിവാണ്.
വയ്ക്കോൽ കടത്തു വാഹനങ്ങൾ എതിരെ വരുന്ന വാഹനങ്ങൾക്ക് വഴിമാറികൊടുക്കുന്പോൾ ഇലക്ട്രിക്ട്രിക് ലൈനുകളിൽ തട്ടി തീ പിടിക്കുന്നതും പതിവായിരിക്കുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ താലൂക്കിൽ മൂന്നു വാഹനങ്ങൾ ഇത്തരത്തിൽ തീപ്പിടിച്ചു നശിച്ച സംഭവങ്ങളും ഉണ്ടായി.
മൂലത്തറ ,വടവന്നൂർ എന്നിവിടങ്ങളിൽ രണ്ടു ലോറികളും ,പെരുവെന്പിൽ െടേന്പായും വയ്ക്കോലിനു തീ പിടിച്ചു നശിച്ചിട്ടുണ്ട്.
ഈ മൂന്നു തീ പിടുത്തവും ഇലക്ട്രിക് ലൈനിൽ തട്ടിയാണ് വയ്ക്കോൽ കൂനയിൽ തീ പടർന്നത്. ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചെങ്കിലും വാഹനങ്ങളും കത്തിനശിച്ചു ലക്ഷക്കളുടെ നഷ്ടമുണ്ടായി.
തീപ്പിടുത്തമുണ്ടായ സ്ഥലങ്ങളിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉണ്ടാവാതിരുന്നതിനാലാണ് ദുരന്തം വഴി മാറിയത്.
കഴിഞ്ഞവർഷം പാട്ടികുളത്തും അയ്യൻ വീട്ടുചള്ളയിലും രണ്ടു വയ്ക്കോൽ ലോറികൾ വൈദ്യുതി ലൈനിൽ തട്ടി തീ പിടിച്ച സംഭവം നടന്നിരുന്നു. ഇതിൽ പാട്ടി കുളത്ത് വീടുകൾക്കു സമീപത്തായിരുന്നു തീ പിടുത്തമുണ്ടായത്.
അപകടാവസ്ഥ മനസിലാക്കിയ ലോറി ഡ്രൈവർ പുറകിൽ കത്തുന്ന വയ്ക്കോലുമായി അരകിലോമീറ്റർ ദൂരം വണ്ടി ഓടിച്ച് വിജനമായ സ്ഥലത്തു നിർത്തുകയാണുണ്ടായത്.
ഫയർഫോഴ്സ് സ്ഥലത്ത് എത്തുന്നതിനു മുൻപു തന്നെ വയ്ക്കോലും ലോറിയും കത്തിനശിച്ചിരുന്നു.
മുൻ കാലങ്ങളിൽ വയ്ക്കോൽ കടത്ത് വാഹനങ്ങൾ രാത്രി എട്ടിനു ശേഷമെ നിരത്തിലിറങ്ങാവു എന്ന് വ്യവസ്ഥ നിലവിലുണ്ടായിരുന്നു.