പിജിക്ക് പഠിക്കുന്നത് പണം പിടുങ്ങാനോ? പിജി ഡോക്ടർമാർ ഓപ്പറേഷൻ നടത്താൻ രോഗിയിൽ നിന്ന് ഈടാക്കിയത് പതിനായിരങ്ങൾ; എല്ലാത്തിനും ഏജന്‍റുമാർ; കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…


ഗാ​ന്ധി​ന​ഗ​ർ: ശ​സ്ത്ര​ക്രിയ ഉ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടി​യ വി​ല​യ്ക്കു രോ​ഗി​യു​ടെ ബ​ന്ധു​വി​നെ​ക്കൊ​ണ്ടു നി​ർ​ബ​ന്ധി​പ്പിച്ചു വാ​ങ്ങി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് നാ​ളെ വ​കു​പ്പ് മേ​ധാ​വി​ക്ക് ന​ൽ​കും. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗം മൂ​ന്നാം യൂ​ണി​റ്റി​ലെ മൂ​ന്നു ജൂ​ണി​യ​ർ ഡോ​ക്ട​ർ (പി​ജി വി​ദ്യാ​ർ​ഥി​ക​ൾ) മാ​ർ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം.

ആ​ർ​എം​ഒ ഡോ. ​ആ​ർ.​പി. ര​ഞ്ചി​ൻ, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ര​തീ​ഷ് കു​മാ​ർ, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. ​ടി. ദീ​പു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യം​ഗ​ങ്ങ​ൾ.

കു​മ​ര​കം സ്വ​ദേ​ശി​യാ​യ ബാ​ബു കൈ ​ഒ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്നാണ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്.

ഒ​ടി​ഞ്ഞ ഭാ​ഗ​ത്ത് ഘ​ടി​പ്പി​ക്കേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ലി​സ്റ്റ് ഒ​രു ജൂ​നി​യ​ർ ഡോ​ക്ട​ർ ബ​ന്ധു​വി​നു കൈ​വ​ശം ന​ൽ​കി.

12,500 രൂ​പ ചെ​ല​വ് വ​രു​മെ​ന്നും ആ​യ​തി​നാ​ൽ പ​ണ​വും ലി​സ്റ്റും ക​ന്പ​നി​യു​ടെ ഏ​ജ​ന്‍റ് കൈ​വ​ശം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.

തു​ട​ർ​ന്ന് 500 രൂ​പ പി​ന്നെ​ തരാ​മെ​ന്ന് പ​റ​ഞ്ഞ് 12,000 രൂ​പ ഏ​ജ​ന്‍റി​നെ ഏ​ല്പി​ച്ച ശേ​ഷം ര​സീ​തും കൈ​പ്പ​റ്റി.അ​ടു​ത്ത ദി​വ​സം ശ​സ്ത്ര​ക്രീ​യാ സ​മ​യ​ത്ത് അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ബ​ന്ധു ക​ട​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് 4000 രൂ​പ മാ​ത്ര​മേ മു​ന്പു വാ​ങ്ങി​യ ഉ​പ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യി​ട്ടു​ള്ളൂ എ​ന്ന​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ബ​ന്ധു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.മ​റ്റൊ​രു ദി​വ​സം ന​ട​ന്ന ര​ണ്ടു ശ​സ്ത്ര​ക്രിയ​ക​ൾ​ക്ക് 1900 രൂ​പ വേ​ണ്ടി​ട​ത്ത് ഒ​രു രോ​ഗി​യു​ടെ ബ​ന്ധു​വി​ൽ നി​ന്ന് 10,000 രൂ​പ​യും 10,000 രൂ​പ​യു​ടെ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് മ​റ്റൊ​രു രോ​ഗി​യു​ടെ ബ​ന്ധു​വി​ൽ നി​ന്ന് 24,000 രൂ​പ​യും മ​റ്റു ര​ണ്ടു സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഡോ​ക്ട​ർ​മാ​രും കൈ​പ്പ​റ്റി​യെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ ന​ട​പ​ടി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​സ്ഥി​രോ​ഗ​വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​സി. ടോ​മി​ച്ച​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment