കൊച്ചി: പശ്ചിമ കൊച്ചിയിലെ ഒരു പ്രധാന കോളജിലെ പൂർവ വിദ്യാർഥി സംഘടനയുടെ കസ്റ്റംസ് ഉദ്യോഗസ്ഥനായ ഒൗദ്യോഗിക ഭാരവാഹി കൈക്കൂലി വാങ്ങാനായി പൂർവ വിദ്യാർഥി സംഘടനയുടെയുടെ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി കൊച്ചിൻ കോളജ് അലുംനി അസോസിയേഷൻ.
വാർത്തയിൽ സംഘടനയുടെയും വ്യക്തിയുടെയും പേര് എടുത്തു പറയുന്നില്ലെങ്കിലും അത് ലക്ഷ്യം വയ്ക്കുന്നത് കൊച്ചിൻ കോളജ് അലുംനിയുടെ ജനറൽ സെക്രട്ടറിയെയാണെന്ന് അസോസിയേഷൻ പുറത്തിയിക്കിയിട്ടുള്ള പത്രക്കുറിപ്പിൽ പറയുന്നു. കസ്റ്റംസ് ഡിപ്പാർട്ട്മെൻറിൽ ഇരുപത്തിയഞ്ചിലധികം വർഷങ്ങളായി കളങ്കമില്ലാത്ത സേവനം അനുഷ്ഠിച്ച വ്യക്തിയാണ് കഴിഞ്ഞ ദിവസം വരെ കൊച്ചിൻ കോളജ് അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത്.
കൊച്ചിൻ കോളജ് അലുമിനി അസോസിയേഷൻന്ധ എന്നപേരിലും കൊച്ചിൻ കോളേജ് അലുംനി ബെനെവലന്റ് ഫണ്ട് എന്ന പേരിലും രണ്ട് ബാങ്ക് അക്കൗണ്ടുകൾ ആണ് അലുമിനി അസോസിയേഷന് ഉള്ളത്. ഡോ. എം. രാജഗോപാലൻ, ഡോ. പി .പി. ശരത് ചന്ദ്രൻ, അനിതാ തോമസ് എന്നിവരാണ് പ്രധാന അക്കൗണ്ടിന്റെ ഓതറൈസഡ് സിഗ്നേറ്ററിമാർ. ഡോ. എം. രാജഗോപാലൻ ഡോ. പി.പി. ശരത് ചന്ദ്രൻ അബ്ദുൽ ഹക്കീം എന്നിവർ ബെനെവലന്റ് ഫണ്ടിന്റെയും. അലുംനിയുടെ പ്രവർത്തന കാര്യങ്ങളിൽ അല്ലാതെ കണക്കിന്റെ കാര്യങ്ങളിൽ ഒരു ഘട്ടത്തിലും ജനറൽ സെക്രട്ടറി ഇടപെടാറില്ല.
ട്രഷററാണ് അത് നേരിട്ട് കൈകാര്യം ചെയ്യുന്നത്. വസ്തുതകൾ ഇതായിരിക്കെ നല്ല രീതിയിൽ സാമൂഹ്യസേവന രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അസോസിയേഷനേയും 25 വർഷത്തിലധികമായി കസ്റ്റംസ് ഡിപ്പാർട്ട്മെൻറിൽ കളങ്കമില്ലാത്ത സേവനമനുഷ്ഠിച്ചു വരുന്ന അലുംനി ജനറൽ സെക്രട്ടറിയേയും കുറിച്ചുള്ള വാർത്തകൾ അസത്യവും അപകീർത്തികരമാണെന്നും അസോസിയേഷൻ പ്രസിഡന്റ് തോമസ് ജെ. വയലാട്ട് പുറത്തിറക്കിയിട്ടുള്ള പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.