വീട് വയ്ക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ  9 വർഷത്തിന് ശേഷം വിധിയെത്തി;  വിജിലൻസ് കേസിൽ ഉ​ദ്യോ​ഗ​സ്ഥ​ന് നാ​ലു വ​ർ​ഷം ത​ട​വും പിഴയും

മൂ​വാ​റ്റു​പു​ഴ: എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റിം​ഗ് സീ​നി​യ​ർ സൂ​പ്ര​ണ്ട് വി.​എ​ക്സ്. റൂ​ബെ​ൻ​സി​ന് കൈ​ക്കൂ​ലി​ക്കേ​സി​ൽ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി നാ​ലു വ​ർ​ഷം ത​ട​വും 30000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ലു​മാ​സം​കൂ​ടി ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി വ​രും.

അ​ഴി​മ​തി നി​രോ​ധ​ന വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ശി​ക്ഷ. എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് ജ​ഡ്ജി ബി. ​ക​ലാം​പാ​ഷ​യാ​ണു ശി​ക്ഷ വി​ധി​ച്ച​ത്. ഞാ​റ​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ, 2009ൽ ​വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​നാ​യി ഞാ​റ​ക്ക​ൽ ചു​ള്ളി​ക്ക​ൽ വീ​ട്ടി​ൽ വ​റീ​തു​കു​ട്ടി​യു​ടെ മ​ക​ൻ സി.​വി. ജോ​സി​ന്‍റെ കൈ​യി​ൽ​നി​ന്ന് 2000 രൂ​പ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

2009 ഒ​ക്ടോ​ബ​ർ 19ന് ​തു​ക ആ​വ​ശ്യ​പ്പെ​ടു​ക​യും തൊ​ട്ട​ടു​ത്ത ദി​വ​സം1000 രൂ​പ കൈ​പ്പ​റ്റു​ക​യും ചെ​യ്ത​പ്പോ​ൾ വി​ജി​ല​ൻ​സ് പോ​ലീ​സ് ഒ​രു​ക്കി​യ കെ​ണി​യി​ൽ പ്ര​തി കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഞാ​റ​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ്പെ​ഷ​ൽ ഗ്രേ​ഡ് സെ​ക്ര​ട്ട​റി​യു​ടെ സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന​പ്പോ​ഴാ​ണ് റൂ​ബെ​ൻ​സി​നെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ്ചെ​യ്യു​ന്ന​ത്.

ഞാ​റ​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ വീ​ടു പ​ണി​യു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​ങ്ങ​ളെ വ​ലി​യ രീ​തി​യി​ൽ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് ജ​ന​ങ്ങ​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​പ്പോ​ൾ ജ​ന​ക്കൂ​ട്ടം അ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ത​ടി​ച്ചു​കൂ​ടു​ക​യും റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സാ​ക്ഷി​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​ണ്ടു പേ​ർ വി​സ്താ​ര​ത്തി​നി​ടെ കൂ​റു​മാ​റി​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൽ.​ആ​ർ. ര​ജ്ഞി​ത് കു​മാ​ർ ഹാ​ജ​രാ​യി.

Related posts