കൈ​ക്കൂ​ലിക്കേസിൽ പിടിയിലായ ഡോ​ക്ട​ർക്ക് എറണാകുളത്തെ വിവിധ ബാ​ങ്കുകളിലെ അ​ക്കൗ​ണ്ട്; 15 ലക്ഷത്തിന്‍റെ കണക്ക് അ​ന്വേ​ഷി​ക്കാ​ന്‍ എ​ന്‍​ഫോ​ഴ്‌​സ​മെന്‍റ് ഡ​യ​റ​ക്ട​റേ​റ്

 

തൃ​ശൂ​ര്‍: കൈ​ക്കൂ​ലിക്കേസി​ല്‍ പി​ടി​യി​ലാ​യ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ എ​ല്ലു​രോ​ഗ വി​ഭാ​ഗം സ​ര്‍​ജ​നാ​യ ഡോ. ​ഷെ​റി ഐ​സ​ക്കി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ വി​ജി​ല​ന്‍​സ് സം​ഘം ശേ​ഖ​രി​ച്ചു.

എ​റ​ണാ​കു​ള​ത്തെ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കുള്ള അ​ക്കൗ​ണ്ടു​കളാണ് കണ്ടെത്തിയത്. ഇ​തി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം എ​റ​ണാ​കു​ള​ത്തെ വി​ജി​ല​ന്‍​സ് സ്‌​പെ​ഷല്‍ സെ​ല്‍ ന​ട​ത്തും.

അതേസമയം, തൃ​ശൂ​രി​ലെ ബാ​ങ്കു​ക​ളി​ല്‍ അ​ക്കൗ​ണ്ട്‍ ഉ​ള്ള​താ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ക​ണ്ടെ​ത്താ​നാ​യി​ല്ല. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യിലായ ഡോ. ​ഷെ​റി ഐ​സ​ക്കി​ന്‍റെ തൃ​ശൂ​രി​ലെ വീ​ട്ടി​ല്‍നി​ന്ന് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വിജിലൻസ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

തുടർന്നു ഡോ​ക്ട​റെ സ​ര്‍​വീ​സി​ല്‍നി​ന്നു സ​സ്‌​പെ​ൻഡ് ചെ​യ്തി​രു​ന്നു. 25വ​രെ വി​ജി​ല​ന്‍​സ് കോ​ട​തി ഡോക്ടറെ റി​മാ​ന്‍​ഡു ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ഡോ​ക്ട​റെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ട​ണ​മെ​ന്ന അ​പേ​ക്ഷ ന​ല്‍​കു​ന്നി​ല്ലെ​ന്നും കൃ​ത്യ​മാ​യ തെ​ളി​വു​ക​ളോ​ടെ പി​ടി​കൂ​ടി​യ​തി​നാ​ല്‍ ഇ​നി ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും തൃ​ശൂ​ര്‍ വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി സി.​ജി.​ ജിം​പോ​ള്‍ പ​റ​ഞ്ഞു.

പി​ടി​യി​ലാ​യ സ​മ​യ​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ വീ​ട്ടി​ല്‍നി​ന്നു ക​ണ്ടെ​ടു​ത്ത 15 ല​ക്ഷ​ത്തെ​ക്കു​റി​ച്ച് ത​നി​ക്കൊ​ന്നു​മ​റി​യി​ല്ലെ​ന്നും ത​ന്‍റെ വീ​ട്ടി​ല്‍ ആ​രോ കൊ​ണ്ടു​വ​ച്ചു​പോ​യ പ​ണ​മാ​ണി​തെ​ന്നു​മാ​യി​രു​ന്നു ഡോ​ക്ട​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ലും വി​ജി​ല​ന്‍​സ് സം​ഘം റെ​യ്ഡ് ന​ട​ത്തി പ​ണം ക​ണ്ടെ​ത്തി​യി​രു​ന്നു. 15 ല​ക്ഷ​ത്തി​ന്‍റെ കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ എ​ന്‍​ഫോ​ഴ്‌​സ​മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റും എ​ത്തു​ന്നു​ണ്ട്. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ കൂ​ടി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഇ​ഡി എ​ത്തു​ക.

Related posts

Leave a Comment