പാലക്കാട്: തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസയുടെ പാലക്കാട് തിരുനെല്ലായി ഒതുങ്ങോട്ടെ വീട്ടിൽ വിജിലൻസ് പരിശോധന. ഇന്നു രാവിലെയാണ് എറണാകുളത്തുനിന്നുള്ള വിജിലൻസ് സംഘം വീട്ടിൽ പരിശോധനയ്ക്കെത്തിയത്. അനധികൃത പണസന്പാദനവുമായി ബന്ധപ്പെട്ടാണ് പരിശോധന. പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിജിലൻസ് സംഘം പുറത്തുവിട്ടിട്ടില്ല.
തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസയുടെ പാലക്കാട്ടെ വീട്ടിൽ വിജിലൻസ് പരിശോധന
