കായംകുളം: കരാറുകാരനിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടയിൽ വിജിലൻസ് അറസ്റ്റ് ചെയ്ത കായംകുളം നഗരസഭയിലെ അസിസ്റ്റന്റ് എഞ്ചീനീയർപി രഘുവിനെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്റെ നിർദേശപ്രകാരം അനേഷ്വണ വിധേയമായി സസ്പെൻറ് ചെയ്തു.
കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം രോഹിണി നിലയത്തിൽ പി .രഘുവാണ് ഇന്നലെ രാവിലെ കരാറുകാരനിൽ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് സംഘത്തിൻറ്റെ പിടിയിലായത് .
നിരവധി പരാതികൾ ഉദ്യോഗസ്ഥനെതിരെ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറെ നാളായി നഗരസഭ എൻജിനീയറിംഗ് വിഭാഗവും, അസിസ്റ്റൻറ് എൻജിനീയറും വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.ഇതുമായി ബന്ധപ്പെട്ട് നഗരസഭയിലെ ഫയലുകളും വിജിലൻസ് പരിശോധനകൾക്കായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കോട്ടയം റെയ്ഞ്ച് വിജിലൻസ് എസ്.പി വിനോദ് കുമാറിൻറ നിർദ്ദേശപ്രകാരം ആലപ്പുഴ ഡി.വൈ.എസ്.പി എ.കെ. വിശ്വനാഥൻ, സി.ഐമരായ എൻ. ബാബുക്കുട്ടൻ, കെ.വി. ബെന്നി, ഋഷികേശൻ നായർ,റിജു, റിജോ. പി. ജോസഫ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.