ഇരിങ്ങാലക്കുട: ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികൾ വരാന്തയും പാർക്കിംഗ് സ്ഥലവും കൈയേറി കച്ചവടം പൊടിപൊടിക്കുന്നു. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടും നഗരസഭ ഭര ണാധികാരികൾ കണ്ടമട്ടില്ല. മാസപ്പടി വാങ്ങി ഇത്തരം കൈയേറ്റങ്ങൾക്കു കുടപിടിക്കുകയാണ് അധികൃതരെന്ന് പൊതുവെ ഉയരുന്ന ആക്ഷേപം. സ്റ്റാൻഡിലേക്കു പോകുന്ന പൊതുജനങ്ങളും ഉപഭോക്താക്കളും മഴയും വെയിലുമേറ്റ് പെരുവഴിയിൽ നിൽക്കേണ്ട അവ സ്ഥയിലാണ്.
മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികളിൽ ചിലരാണ് വരാന്തകൂടി കൈയേറി കച്ചവടം നടത്തുന്നത്. കടമുറികൾവിട്ട് വരാന്തയിൽ സാധനങ്ങൾ കുത്തിനിറച്ചിരിക്കുകയാണ്. കടയിലേക്കു വരു ന്നവരും, സ്റ്റാൻഡിലേക്ക് പോ കുന്നവരും ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ വരാന്തയും വിട്ട് പുറത്തിറങ്ങേണ്ട അവസ്ഥ യിലാണ്. വ്യാപാര സമുച്ചയത്തിന്റെ പാർക്കിംഗ് ഭാഗവും കടന്നാണ് സാധനങ്ങൾ നിരത്തിയിരിക്കുന്നത്. പാർക്കിംഗ് ഏരിയയോടെ നിർമിച്ചതാണ് കെട്ടിടം. വലിയ അലമാരകളും മേശകളും നിരത്തിയാണ് പലരും കച്ചവടം നടത്തുന്നത്.
ചില കടയുടമകൾ വരാന്തയിലും പാർക്കിംഗ് സ്ഥലത്തും ടൈൽസ് പാകിയിട്ടുണ്ട്. നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമീപത്തെ ഡ്രൈ വർമാരും, വ്യാപാരികളും, വഴി യാത്രികരും പറഞ്ഞു.
കുറച്ചു നാൾ മുന്‍പ് ബിജെപി കൗണ്‍സിലർ രമേശ് വാര്യർ കൗണ്‍സിൽ യോഗത്തിൽ ഇക്കാര്യം അവതരിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുവാൻ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ സെക്രട്ടറി ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല, കുറച്ച് ദിവസങ്ങൾക്കുള്ളിൽ സ്ഥലം മാറിപോവുകയും ചെയ്തു. വഴിയാത്രക്കാരും വ്യാപാരികളും തമ്മിൽ പലപ്പോഴും വാക്കേറ്റം ഉണ്ടായിട്ടുണ്ട്. പാർക്കിംഗ് ഏരിയയിൽ വച്ചിരിക്കുന്ന സാധനത്തിൽ തട്ടി കേടുപാടു സംഭവിച്ചതു സംബന്ധിച്ച് വഴിയാത്രക്കാരൻ പണം നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.
ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തു ഇവരുടെ സാധനങ്ങൾ ഇറക്കി വച്ചതിനാൽ പലപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പോലും കഴിയാത്ത അവസ്ഥയാണ്. നഗരസഭ ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മിലുള്ള അവിഹിത കൂട്ടുകെട്ട് അവസാനി പ്പിക്കണമെന്നാണ് പൊതുജന ങ്ങൾ ആവശ്യപ്പെടു ന്നത്.