കൈ​ക്കൂ​ലി ; ജെ​എ​ച്ച്ഐ​യെ സ​സ്പ​ന്‍​ഡ് ചെ​യ്‌​തേ​ക്കും

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​യ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​റെ സ​സ്പ​ന്‍റ് ചെ​യ്‌​തേ​ക്കും. കൈ​ക്കൂ​ലി വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്റി ക​റ​പ്ക്ഷ​ന്‍ ബ്യൂ​റോ കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യ്ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​റി​ലേ​ക്കും കൈ​മാ​റും.

ഇ​തി​നു ശേ​ഷ​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. അ​തേ​സ​മ​യം ജെ​എ​ച്ച്‌​ഐ​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ​യാ​ണ് 3000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ മ​രു​തോ​ങ്ക​ര പാ​റ​യു​ള്ള പ​റ​മ്പ​ത്ത് എ​സ്‌​കെ.​സി​നി​ലി​നെ​യാ​ണ് വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്റി ക​റ​പ്ക്ഷ​ന്‍ ബ്യൂ​റോ കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് ത​ങ്ങ​ള്‍​സ് റോ​ഡ് ഹെ​ല്‍​ത്ത്സെ​ന്റ​റി​ല്‍ വ​ച്ചാ​ണ് ജെ​എ​ച്ച്‌​ഐ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.

സൗ​ത്ത് ബീ​ച്ചി​ല്‍ ആ​രം​ഭി​ക്കാ​ന്‍ പോ​വു​ന്ന സ്ഥാ​പ​ന​ത്തി​ന് ഡി ​ആൻഡ് ഒ (​ലൈ​സ​ന്‍​സ് ടു ​ഡെ​യ്ഞ്ച​റ​സ് ആ​ന്റ് ഒ​ഫ​ന്‍​സീ​വ് ട്രേ​ഡ് ആൻഡ് ഫാ​ക്ട​റീ​സ്) ലൈ​സ​ന്‍​സ് ല​ഭി​ക്കു​ന്ന​തി​നാ​യി ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​റെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് പ​രാ​തി​ക്കാ​ര​നോ​ട് 3000 രൂ​പ കൈ​ക്കൂ​ലി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ക്കാ​ര്യം വി​ജി​ല​ന്‍​സ് കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് ഡി​വൈ​എ​സ്പി ഷാ​ജി വ​ര്‍​ഗീ​സി​ന് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​ര​ന്‍ ഇ​ന്ന് രാ​വി​ലെ ത​ങ്ങ​ള്‍​സ് റോ​ഡി​ലെ ഓ​ഫീ​സി​ലെ​ത്തി ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍​ക്ക് പ​ണം ന​ല്‍​കി. ഈ ​പ​ണം കീ​ശി​യി​ലി​ടു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ന്‍​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. കൈ​ക്കൂ​ലി വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രാ​യ സ​ജീ​വ്കു​മാ​ര്‍ , സു​ബാ​ഷ്ബാ​ബു, എ​സ്ഐ വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts