എന്നെ ജനങ്ങള്‍ ഒരു നടനായി തിരിച്ചറിഞ്ഞത് നീലത്താമരയിലൂടെയാണ്. ആദ്യ സിനിമയെന്ന പേരില്‍ എന്നും എന്റെ നെഞ്ചോട് ചേര്‍ത്ത് വെച്ചിട്ടുള്ള ചിത്രമാണത്.
പഴയ നീലത്താമര കണ്ടിട്ടല്ല ഞാന്‍ സിനിമ ചെയ്ത്. എന്നാല്‍ നീലത്താമരയുടെ കഥ നേരത്തെ വായിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ കോതമംഗലത്ത് ശിക്കാറിന്റെ ഷൂട്ടിനായി ചെല്ലുമ്പോള്‍ ഒരു വലിയ കാടിനുള്ളില്‍ വച്ചാണ് ആദ്യമായി ലാലേട്ടനെ കാണുന്നത്.
കുറെ മരങ്ങള്‍ക്കിടയില്‍ വച്ചായിരുന്നു ആ കണ്ടുമുട്ടല്‍. എനിക്ക് ഷൂട്ട് പിറ്റേദിവസമായിരുന്നു. എങ്കിലും തലേദിവസം തന്നെ ഞാന്‍ എത്തിയിരുന്നു.
ടെമ്പോ ട്രാവലറില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹം അതില്‍ നിന്നിറങ്ങി വരുമ്പോഴായിരുന്നു എന്നെ പരിചയപ്പെടുത്തി കൊടുത്തത്.
അദ്ദേഹം എന്നോട് അല്പനേരം സംസാരിച്ചു. അദ്ദേഹമെന്നോട് ആ മോനെ… എന്നു പറഞ്ഞ് സംസാരിച്ചു തുടങ്ങിയതോടെ ഞാന്‍ തീര്‍ന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരിക്കലും മറക്കാന്‍ സാധിക്കില്ല ആ മുഹൂര്‍ത്തം. – കൈലാഷ്