മാനന്തവാടി: അതിജീവനത്തിന് ഒരു കൈത്താങ്ങായി കുരുന്നുകൾ. തങ്ങൾക്ക് കിട്ടിയ വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്ക് നൽകിയാണ് കുരുന്നുകൾ മാതൃകയായത്.
വയനാട്ടിലെ മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് ജില്ലാ കണ്‍വീനറുമായ കെ.വി. മോഹനന്റെ പേരക്കുട്ടികളായ കുഞ്ഞുട്ടൻ എന്ന ശ്രേയസ്സ്, കുഞ്ഞാറ്റ എന്ന ആത്മജ, ഉണ്ണിക്കുട്ടൻ എന്ന മാധവ് എന്നിവരാണ് മുത്തച്ചൻ വിഷുകൈനീട്ടമായി നൽകി 5,000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായത് .
മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് തുക ഏറ്റ് വാങ്ങി. വിഷുകൈനീട്ടമായി ലഭിച്ച തൂക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിൽ ഏറെ സന്തോഷമുണ്ടന്നും കൂട്ടികൾ പറഞ്ഞു.
ങ്