ടിവി ചാനലുകളുടെ നിലനില്പിന് റേറ്റിംഗും പരസ്യവും അനിവാര്യമാണ്. പരിപാടികള്‍ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ എന്തെങ്കിലുമൊക്കെ സസ്പെന്‍സ് ഒളിപ്പിച്ചുവയ്ക്കുന്നതും സ്വഭാവികമാണ്. എന്നാല്‍ സമൂഹത്തിന് വളരെയധികം വേദന സമ്മാനിച്ച സൗമ്യ വധക്കേസിനെ ആസ്പദമാക്കി കൈരളി ടിവിയില്‍ ഒക്ടോബര്‍ ആദ്യവാരം സംപ്രേക്ഷണം ചെയ്യുന്ന സെല്‍ഫി ടോക് ഷോയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ഒരു സസ്പെന്‍സ് സിനിമയുടെ കെട്ടിലും മട്ടിലും അണിയിച്ചൊരുക്കിയിരിക്കുന്ന സെല്‍ഫിയുടെ അവതാരിക ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ ഭാഗ്യലക്ഷ്മിയാണ്.
സൗമ്യയെ കൊലപ്പെടുത്തിയ അഡ്വ ബി.എ. ആളൂരും സൗമ്യയുടെ അമ്മ സുമതിയും ഒരു വേദിയില്‍ ആദ്യമായെത്തുന്നുവെന്നതാണ് പരിപാടിയുടെ പ്രത്യേകത. എന്നാല്‍, ആളൂരും പരിപാടിയില്‍ പങ്കെടുക്കുവെന്ന വിവരം അറിയിക്കാതെയാണ് സുമതിയെ ചാനല്‍ വിളിച്ചുവരുത്തിയത്. നാടകീയമായി ഒരുക്കിയിരിക്കുന്ന പ്രെമോയില്‍ സുമതി ആളൂരിനെ ശപവാക്കുകള്‍ കൊണ്ട് നേരിടുന്നതാണ് കാണിച്ചിരിക്കുന്നത്. ആളൂര്‍ വക്കീല്‍ ഉണ്ടെന്ന് അറിയിച്ചിരുന്നെങ്കില്‍ ഒരിക്കലും വരില്ലായിരുന്നുവെന്ന് പറയുന്ന സുമതി ഇങ്ങനെകൂടി പറയുന്നു-നെഞ്ചുപൊട്ടി ഞാന്‍ പറയുകാ, അവനെവിടെയെങ്കിലും ജീവിച്ചിരുന്നാല്‍, ആ ആളൂരാന് വക്കീലിന്റെ മകള്‍ക്ക് ഇതിലും വലിയ ദുരന്തം സംഭവിച്ചിരിക്കുമെന്ന് സുമതി പറഞ്ഞു. ആ അമ്മയുടെ ശാപവാക്കുകള്‍ കേട്ടതോടെ ആളൂര്‍ നിശബ്ദമായി കണ്ണടയ്ക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവം സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയതോടെ താല്‍ക്കാലികമായി പ്രെമോ വീഡിയോ ഡിലീറ്റ് ചെയ്തിരിക്കുകയാണ് കൈരളി ടിവി. പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതരിപ്പിക്കുന്ന പരിപാടിയില്‍ സിബി മാത്യൂസ് ഐപിഎസ്, അഡ്വ. വിനീത്, കെ സി റോസക്കുട്ടി, ഡോ. എ ജി ഒലീന എന്നിവരും പങ്കെടുക്കുന്നുണ്ട്. എന്തായാലും വിവാദമാക്കി നേട്ടം കൊയ്യുകയെന്ന സമീപകാല തന്ത്രങ്ങള്‍ തന്നെയാണ് പാര്‍ട്ടി ചാനലും പിന്തുടരുന്നതെന്നു വ്യക്തം.