വണ്ടിത്താവളം: കൈതറവ് നന്പൂരിച്ചള്ള റോഡിലുടനീളം ഗർത്തമുണ്ടായിരിക്കുന്നത് ഇതുവഴിയുള്ള കാൽനടയാത്ര പോലും അതിവ് ദുഷ്ക്കരമായിരിക്കുകയാണ്.ഈ റോഡിനു നാലു കിലോമീറ്റർ ദൈർഘ്യമുണ്ട്്.
ഇതുവഴി സർവ്വീസ് നടത്തിയിരുന്ന രണ്ടു ബസ്സുകളും റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടം നിർത്തിയിരിക്കുകയാണ്. വിളയോടി സ്വകാര്യ ആശുപത്രിയിലേക്ക്ഇതുവഴി ബസ് സർവ്വീസ് നടത്തിയിരുന്നു.
റോഡ് സഞ്ചാരയോഗ്യമല്ലാതായതിനാൽ യന്ത്രതകരാറു പതിവായതിനാലാണ്ബസ്സ് ഓട്ടം നിലച്ചത്്.വണ്ടിത്താവളം,ചോഴിയക്കാട് ,ചേന്തോണി ,പട്ടഞ്ചേരി, ഭാഗങ്ങളിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് കുറഞ്ഞ ചിലവിൽ പോയി വരുന്ന പ്രസ്തുത സർവ്വീസ് ഏറെ സൗകര്യമായിരുന്നു.
നിലവിൽ വണ്ടിത്താവളം ടൗണിലുള്ള ഹയർ സെക്കന്ററി സ്കൂളിലേക്ക് കിലോമീറ്ററുകളോളം നടന്നു പോപോവേണ്ടതായി വരുന്നു. ഈ പ്രദേശങ്ങളിൽ കൂടുതലും കൃഷി തൊഴിലാളികളാണെന്നതിനാൽ മിക്കവീടുകളിലും വാഹന സൗകര്യമില്ല.
ചുരുക്കം വീടുകളിൽ ഇരുചക്രവാഹനങ്ങൾ ഉണ്ടെങ്കിലും ഇതിൽ വിദ്യാർത്ഥികളെ കൊണ്ടു പോവുന്നത് അപകട ഭീഷണിയിലാണ്.നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് ആറു മാസം മുന്പ് റോഡ് പുനർനിർമ്മാണം നടത്തുമെന്ന് അധികൃതർ അറിയിച്ചെങ്കിലും പിന്നീട് ഈ പരിപാടിയും നിലച്ച മട്ടിലാണ്.
അത്യാവശ്യ കാര്യങ്ങൾ ആട്ടോയിൽ സഞ്ചരിക്കണമെങ്കിൻ ഇരട്ടി നിരക്കും കൊടുക്കേണ്ടി വരുന്നു.