തിരുവനന്തപുരം: ഒരു ഉന്നത സിപിഎം നേതാവ് കൈതോലപ്പായയിൽ 2.35 കോടി രൂപ കടത്തിയെന്ന ദേശാഭിമാനി മുൻ പത്രാധിപസമിതിയംഗം ജി.ശക്തിധരന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രാഥമികഅന്വേഷണം നടത്താൻ കന്റോൺമെന്റ് പോലീസിന് നിർദേശം നൽകി.
ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് നിർദേശം നൽകിയിരിക്കുന്നത്.വെളിപ്പെടുത്തൽ നടത്തിയ ജി. ശക്തിധരന്റെയും ഈ വിഷയത്തിൽപരാതി നൽകിയ കോണ്ഗ്രസ് നേതാവ് ബെന്നി ബഹനാൻ എംപിയുടെയും മൊഴിയെടുക്കും.
ഇരുവരുടെയും സൗകര്യം കണക്കിലെടുത്തായിരിക്കും മൊഴിയെടുപ്പ് നടത്തുക. കന്റോൺമെന്റ് അസിസ്റ്റന്റ്കമ്മീഷണറോടാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻനിർദേശം നൽകിയിരിക്കുന്നത്.