കൈ​തോ​ല​പ്പാ​യ വി​വാ​ദം; ബെ​ന്നി ബ​ഹ​നാ​ന്‍റെ മൊ​ഴി അ​ടു​ത്ത​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും


തി​രു​വ​ന​ന്ത​പു​രം: കൈ​തോ​ല​പ്പാ​യ വി​വാ​ദ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ബെ​ന്നി ബഹ​നാ​ന്‍റെ മൊ​ഴി പോ​ലീ​സ് അ​ടു​ത്ത​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും.

മൊ​ഴി ന​ൽ​കാ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന് രേ​ഖാ​മൂ​ലം നോ​ട്ടീ​സ് ന​ൽ​കും. ഒ​രു ഉ​ന്ന​ത നേ​താ​വ് കൈ​തോ​ല​പ്പാ​യ​യി​ൽ ര​ണ്ടു​കോ​ടി​യി​ല​ധി​ക രൂ​പ ക​ട​ത്തി​യെ​ന്ന് ദേ​ശാ​ഭി​മാ​നി മു​ൻ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റാ​യി​രു​ന്ന ജി. ​ശ​ക്തി​ധ​ര​നാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ഈ ​ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബെ​ന്നി ബ​ഹ​നാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഡി​ജി​പി ക​ന്‍റോ​ൺ​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഇ​ന്ന​ലെ ഈ ​വി​ഷ​യ​ത്തി​ൽ ശ​ക്തി​ധ​ര​ൻ ക​ന്‍റോ​ൺ​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ മു​ൻ​പാ​കെ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഫെ​യ്സ്ബു​ക്കി​ലി​ട്ട കു​റി​പ്പി​നെ​ക്കു​റി​ച്ച് പോ​ലീ​സി​നോ​ട് കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ഴി.

പ​രാ​തി​ക്കാ​ര​നാ​യ ബെ​ന്നി ബഹ​നാ​നി​ൽ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഡി​ജി​പി​ക്ക് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് കു​ടു​ത​ൽ പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന ശ​ക്തി​ധ​ര​ന്‍റെ നി​ല​പാ​ട് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നാ​ണ് നി​യ​മ​വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment