പത്തനാപുരം:പേമാരിയില്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു.പത്തനാപുരം കല്ലുംകടവ് മാമൂട്ടില്‍ കടവ് പാലത്തിന്റെ കൈവരികളാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ തകര്‍ന്നത്.ഇരുപത് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച പാലത്തിന് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഒരുലക്ഷം രൂപ ചിലവഴിച്ച് അഞ്ച് വര്‍ഷം മുന്‍പാണ് കൈവരി സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പാലത്തിന് മുകളിലൂടെ കുത്തിയൊഴുകിയ ജലത്തോടൊപ്പമെത്തിയ മരത്തടികള്‍ തട്ടിയാണ് കൈവരികള്‍ തകര്‍ന്നത്.കല്ലുംകടവ് തോടിന് കുറുകേയുള്ള ഈ പാലത്തെ നൂറ് കണക്കിന് യാത്രക്കാരാണ് ദിവസവും ആശ്രയിക്കുന്നത്.വിദ്യാര്ത്ഥികളുള്പ്പെടെയുള്ളര് സ്കൂളിലേക്ക് പോകുന്നതും ഇതുവഴിയാണ്.പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.