കുമളി: പുരയിടത്തില്‍ മാലിന്യം തള്ളിയതിനെതുടര്ന്നുണ്ടായ തര്‍ക്കത്തിനിടെ വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈപ്പത്തി വാക്കത്തി കൊണ്ട് വെട്ടിമാറ്റി .
ഇടുക്കി അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേ പടവില്‍ മനുവിന്റെ ( 30 ) ഇടതുകൈയ്ക്കാണ് അയല്‍വാസിയായ വീട്ടമ്മ വെട്ടിയത്.
സംഭവത്തില്‍ അയല്‍വാസി പട്ടശേരിയില്‍ ജോമോളിന്റെ പേരില്‍ കുമളി പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
ജോമോളുടെ പുരയിടത്തില്‍ കുട്ടികളുടെ ഡയപ്പര്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.
ഇരുവീട്ടുകാരും തമ്മില്‍ മുമ്പും പല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൈപ്പത്തി അറ്റ നിലയില്‍ ഗുരുതരമായി പരിക്കേറ്റ മനുവിനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികില്‍സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതിയായ ജോമോള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.