അ​മ്മ​യി​ലേ​ക്കു​ള്ള എ​ന്‍റെ മാ​റ്റം;  ഈ ​കാ​ല​ഘ​ട്ടം ഇ​ത്ര​യും മ​നോ​ഹ​ര​മാ​യി​രി​ക്കു​മെ​ന്ന്  കരുതിയില്ലെന്ന് കാജൽ അഗർവാൾ


ക​ഴി​ഞ്ഞ ആ​റ് മാ​സ​ങ്ങ​ൾ ഇ​ത്ര വേ​ഗ​ത്തി​ൽ ക​ട​ന്നു​പോയതോ എ​ന്‍റെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച വ​ലി​യ മാ​റ്റ​ങ്ങ​ളോ എ​നി​ക്ക് വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല.

മാ​തൃ​ത്വ​ത്തെക്കുറി​ച്ച് പേ​ടി​ച്ച് നെ​ഞ്ചി​ൽ ഭാ​ര​വു​മാ​യി ന​ട​ന്ന യു​വ​തി​യി​ൽനി​ന്ന് കു​ഞ്ഞി​നോ​ടു​ള്ള എ​ല്ലാ ക​ട​മ​ക​ളും നി​റ​വേ​റ്റു​ന്ന ഓ​രോ ദി​വ​സ​വും അ​തെ​ല്ലാം പ​ഠി​ക്കു​ന്ന അ​മ്മ​യി​ലേ​ക്കു​ള്ള എ​ന്‍റെ മാ​റ്റം വ​ലു​താ​ണ്.

ജോ​ലി​ക്ക് പോ​കു​മ്പോ​ഴും നി​ന​ക്ക് ത​രാ​നു​ള്ള സ്നേ​ഹ​ത്തി​ലും ക​രു​ത​ലി​ലും ശ്ര​ദ്ധ​യി​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തി​രി​ക്കു​ന്ന​തും എ​ല്ലാം ബാ​ല​ൻ​സ് ചെ​യ്യു​ന്ന​തും വെ​ല്ലു​വി​ളി നി​റ​ഞ്ഞ കാ​ര്യ​മാ​ണ്.

ഞാ​ൻ ഇ​ത് മ​റ്റൊ​രു രീ​തി​യി​ലാ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഈ ​കാ​ല​ഘ​ട്ടം ഇ​ത്ര​യും മ​നോ​ഹ​ര​മാ​യി​രി​ക്കു​മെ​ന്നും ഞാ​ൻ ക​രു​തി​യി​ല്ല.

നീ ​ഇ​പ്പോ​ള്‍ നി​ല​ത്തു കി​ട​ന്ന് ഉ​രു​ളും ര​ണ്ട് വ​ശ​ത്തേ​ക്കും തി​രി​യും. ഇ​തെ​ല്ലാം ഒ​റ്റ രാ​ത്രി കൊ​ണ്ട് സം​ഭ​വി​ച്ച​താ​യി തോ​ന്നു​ന്നു. -കാ​ജ​ൽ അ​ഗ​ർ​വാ​ൾ

Related posts

Leave a Comment