തമിഴ്, തെലുങ്ക് ഭാഷകളിലെ നിരവധി സിനിമകളിലൂടെ മലയാളികളടക്കം ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താരമാണ് കാജൽ അഗർവാൾ. ഇപ്പോഴിത താരം സോഷ്യൽമീഡിയയിൽ പങ്കുവച്ച സ്വന്തം ചിത്രമാണ് നവമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യുന്നത്.
മേക്കപ്പ് ഇല്ലാത്ത തന്റെ ചിത്രമാണ് കാജൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. “മേക്കപ്പിന് ബാഹ്യസൗന്ദര്യം വർധിപ്പിക്കുവാൻ സാധിക്കും, എന്നലത് ഒരാളുടെ ആന്തരിക സൗന്ദര്യത്തിന്റെ പ്രതിഫലനമല്ല. നിങ്ങളാരാണെന്നുള്ളത് കാട്ടിത്തരാൻ മേക്കപ്പിന് സാധിക്കില്ല.
യഥാർഥ സൗന്ദര്യം തിരിച്ചറിയുന്നത് നിങ്ങളാരാണെന്ന് നിങ്ങൾ തിരിച്ചറിയുന്ന നിമിഷം മുതലാണ്. സൗന്ദര്യ വർധക വസ്തുകൾക്ക് ഒരുപാട് പണം പലരും മുടക്കാറുണ്ട്. എന്നാൽ ബാഹ്യസൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നത്’. ചിത്രത്തിനൊപ്പം കാജൽ കുറിച്ചു.