നമുക്കെല്ലാവര്‍ക്കും അറിയാവുന്നതു പോലെ, ശാരീരികമായി, പ്രസവം വേദനാജനകമായ ഒരു പ്രക്രിയയാണ്. അതില്‍നിന്നും മാറിവരാന്‍ സമയമെടുക്കും.
പക്ഷേ പിന്നീട് സ്ത്രീകള്‍ പ്രതിരോധശേഷി വീണ്ടെടുക്കും. ആ സമയത്താണ് നമ്മുടെ ശരീരത്തിന് എന്തൊക്കെ കഴിവുകളാണ് ഉള്ളതെന്ന് മനസിലാവുക.
അപ്പോഴത്തെ ബുദ്ധിമുട്ടുകളൊക്കെ കണക്കിലെടുക്കാതെ സ്വഭാവിക പ്രകിയയിലൂടെ അതങ്ങനെ ഒഴുകിപ്പോവും. ശരിക്കും പ്രകൃതി ഏറ്റെടുക്കുന്ന നിമിഷമാണത്.
ഇപ്പോള്‍ സ്വന്തം അമ്മയുടെ കൂടെ വീട്ടിലാണുള്ളത്. മസാജ്, ആവി പിടിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കല്‍ എന്നിവയുള്‍പ്പെടെ എല്ലാ പരമ്പരാഗത ചികിത്സകളിലും ഞാന്‍ മുഴുകിയിരിക്കുകയാണ്.
മാനസികമായും കൂടുതല്‍ ശക്തിയുള്ളവളാക്കാന് എനിക്ക് സാധിക്കുന്നു. കുഞ്ഞ് ജനിച്ചതോടെ നമ്മള് കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാകും.
സ്വാഭാവികമായും മാതൃത്വം നമ്മില്‍ വളരും. ഇതൊരു സാധാരണ പ്രക്രിയയാണ്. -കാജൽ അഗർവാൾ