പ്രണയരംഗങ്ങളും ചുംബന രംഗങ്ങളുമൊക്കെ സിനിമയില്‍ സാധാരണയാണ്. ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ഇപ്പോൾ ഇന്റിമസി ഡയറക്ടറുടെ സഹായം തേടാറുണ്ട്.
ഒരു പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ താരങ്ങളെ എങ്ങനെ തയാറാക്കണം, അവരെ കംഫര്‍ട്ടബിള്‍ ആക്കേണ്ടത് എങ്ങനെ എന്നതിനൊക്കെയാണ് ഇന്റിമസി ഡയറ്കടറുടെ സഹായം തേടുന്നുത്. മുമ്പ് ഇങ്ങനെയായിരുന്നില്ല.
സംവിധായകന്റെ മാത്രം നിയന്ത്രണത്തിലായിരുന്നു ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ചിലപ്പോഴൊക്കെ താരങ്ങള്‍ പോലും അങ്ങനൊരു രംഗം ഉണ്ടെന്ന് അറിയുന്നതുതന്നെ അവസാന നിമിഷമായിരിക്കും.
തങ്ങളോട് പറയാതെ ചുംബന രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്.തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിനും സമാന അനുഭവമുണ്ടായിട്ടുണ്ട്.
ബോളിവുഡില്‍ വച്ചാണ് കാജലിന് അത്തരത്തിലൊരു അനുഭവമുണ്ടാകുന്നത്. രണ്‍ദീപ് ഹുഡയും കാജലും പ്രധാന വേഷത്തിലെത്തിയ ദോ ലഫ്സോം കി കഹാനി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
തിരക്കഥയിലില്ലാതിരുന്ന ലിപ് ലോക്ക് രംഗമാണ് താരത്തിന് ചെയ്യേണ്ടി വന്നത്. ചിത്രത്തിലെ പ്രണയരംഗങ്ങളിലൊന്ന് ചിത്രീകരിക്കുന്നതിനിടെ രണ്‍ദീപ് പെട്ടെന്നു കാജലിനെ ലിപ് ലോക്ക് ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ നീക്കത്തില്‍ കാജൽ അമ്പരന്നു പോയി.
ചുംബന രംഗങ്ങളുടെ കാര്യത്തില്‍ ഏറെ നിബന്ധനകളുള്ള താരമാണ് കാജല്‍. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായ കാജലിന് ഈ രംഗം പുറത്ത് വന്നാല്‍ അതു തന്റെ കരിയറിനെ ബാധിക്കുമോ എന്നതില്‍ കാര്യമായ ആശങ്കയുണ്ടായിരുന്നു.
രണ്‍ദീപ് ഹൂഡ തന്നെ ചുംബിച്ചതോടെ ഞെട്ടിപ്പോയ കാജല്‍ തന്റെ അതൃപ്തി നടനെയും സംവിധായകനെയും അറിയിച്ചു. എന്നാല്‍ ചിത്രത്തില്‍ ഈ രംഗം വളരെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞ് സംവിധായകന് ദീപക് തിജോരി കാജലിനെ ആശ്വസിപ്പിക്കുകയായിരുന്നു.
അദ്ദേഹംതന്നെ പിന്നീട് ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ചുംബന രംഗം ചെയ്യില്ലെന്ന് കാജല്‍ പറഞ്ഞിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ വലിയ താരമായ അവര്‍ക്ക് ആ കരിയറിനെ ബാധിക്കുമോ എന്നായിരുന്നു ഭയം.
അവരുടെ കരിയറിന് കളങ്കമേല്‍പ്പിക്കുക എന്നൊരു ലക്ഷ്യമുണ്ടായിരുന്നില്ല. തിരക്കഥയില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈകാരികമായ രംഗമാണത്. പൊതുവെ ഞാന്‍ താരങ്ങളുടെ ഇഷ്ടത്തിനാണ് അഭിനയിപ്പിക്കുക.
അതിനാല്‍ ആ രംഗത്തിന്റെ വൈകാരിക തലം പിന്തുടര്ന്ന് പോവുകയായിരുന്നു രണ്‍ദീപ് എന്നാണ് സംവിധായകന് പറഞ്ഞത്.
അസ്വസ്ഥയായ കാജല്‍ സംവിധായകനോട് ആ രംഗം വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടതായി രണ്‍ദീപും പറഞ്ഞു. കട്ട് വിളിച്ച് അവള് പിന്മാറി.
പക്ഷെ ഞാന്‍ പിന്നീട് അവള്‍ക്ക് ആ ലിപ് ലോക്കിന്റെ പ്രാധാന്യം പറഞ്ഞു കൊടുത്തു. അപ്പോള്‍ അവള്‍ക്ക് ബോധ്യപ്പെട്ടു. അങ്ങനെ ആ രംഗം വീണ്ടും ചെയ്യാന്‍ തയാറായി.
എല്ലാവിധ പാഷനോടെയും തന്നെയാണ് പിന്നീട് ആ രംഗം ചെയ്തത്- എന്നാണ് രണ്‍ദീപ് പറഞ്ഞത്. പ്രണയ കഥയാണ് ദോ ലഫ്സോം കി കഹാനി. അന്ധയായ നായികയും എംഎംഎ ഫൈറ്ററായ നായകനും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്.