ജീവിതത്തിൽ ഞാൻ ആകെ കരഞ്ഞത് ബോയ്ഫ്രണ്ട് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ്. ഒരു വൈകാരിക രംഗം അഭിനയിക്കണമെങ്കിൽ എന്റെ ജീവിതത്തിൽനിന്നുള്ള ഒരനുഭവം റഫർ ചെയ്യാനില്ല.
എനിക്ക് രണ്ട് സീരിയസായ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്.ഒരു പ്രണയം ഞാൻ നടിയാവുന്നതിന് മുമ്പായിരുന്നു. രണ്ടാമത്തേത് അതിന് ശേഷവും. രണ്ട് പേരും ഇൻഡസ്ട്രിക്ക് പുറത്തു നിന്നുള്ളവരായിരുന്നു.
രണ്ടാമത്തെ ബന്ധം നിലനിന്നില്ല. ഒരു ബന്ധത്തിന് നിങ്ങൾ സമയം കൊടുക്കുകയും ഒപ്പമുണ്ടാവേണ്ടതുമുണ്ട്. എനിക്ക് സമയമില്ലാത്തതിനാൽ അത് സാധ്യമായിരുന്നില്ല.
തമിഴ് സിനിമയിൽ വിജയ്ക്കൊപ്പം അഭിനയിച്ചത് നല്ല അനുഭവമായിരുന്നു. അദ്ദേഹം അധികം സംസാരിക്കില്ല.തെലുങ്കിൽ ജൂനിയർ എൻടിആറിനെയും ഇഷ്ടമാണ്. അദ്ദേഹം സത്യസന്ധനാണ്.
സിനിമകളിൽ എനിക്കധികം സുഹൃത്തുക്കളില്ല. ഒപ്പമഭിനയിച്ചവരിൽ ഭൂരിഭാഗവും എന്റെ സുഹൃത്തുക്കളല്ല. മുംബൈയിലേക്ക് വന്നാൽ അവരെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ക്ഷണിക്കും. അതിനപ്പുറത്തേക്ക് ആ സൗഹൃദമില്ല. -കാജൽ അഗർവാൾ