തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളിന്റെ ഫാഷൻ സെൻസ് സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധിക്കപ്പെടാറുള്ളതാണ്. തന്റെ സിനിമാ പ്രമോഷൻ തിരക്കുകൾക്കിടയിലും താരം അതീവ സ്റ്റൈലിഷായാണ് പ്രത്യക്ഷപ്പെടാറുള്ളത്.
നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കിടുന്ന ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു കിടിലിൻ സിംപിൾ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് കാജൽ പങ്കുവച്ചിരിക്കുന്നത്. എപ്പോഴത്തേയും പോലെ ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
മഞ്ഞ നിറത്തിലുള്ള മാക്സി സ്റ്റൈലിലുള്ള സിലൗറ്റ് വസ്ത്രമണിഞ്ഞാണ് ഇപ്പോള്‍ താരം എത്തിയിരിക്കുന്നത്. സിംപിള്‍ സമ്മര്‍ ലുക്കിനായി താരം തെരഞ്ഞെടുത്തിരിക്കുന്ന ഈ ഔട്ട്ഫിറ്റിന് 6299 രൂപയാണ് വില.
ഇത്രീകെ ജൂവല്ലറിയുടെ മോതിരവും ഒപ്പം അമമ ജൂവല്ലറിയുടെ ഹാങ്ങിങ് ഡാംഗ്ലറുകളാണ് മാച്ചിങ് ആയി അണിഞ്ഞിരിക്കുന്ന കമ്മലുകള്‍. നാളെ റിലീസാകുന്ന സത്യഭാമയാണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസ്. അതിന്റെ പ്രമോഷന് പരിപാടികളിലാണ് കാജല്‍ ഇപ്പോള്‍.