തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരം കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരന്.
സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് വിവാഹവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹം.
അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങാകും വിവാഹമെന്ന് നടി പറയുന്നു. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.
വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് താരം പറഞ്ഞു.കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം.മുംബൈ സ്വദേശിയാണ് കാജല്‍.
2004ല്‍ പുറത്തിറങ്ങിയ ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജല്‍ പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു.