പലപ്പോഴും നടികൾ അഭിമുഖീകരിക്കേണ്ട ചോദ്യമാണ് വിവാഹം കഴിക്കുന്നില്ലേ, പ്രണയമുണ്ടോ എന്നൊക്കെ. ഇതാ ഇപ്പോൾ തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളും ഇത്തരത്തിലുളള ചോദ്യം അഭിമുഖീകരിച്ചിരിക്കുകയാണ്.
അടുത്തിടെ നടന്ന അഭിമുഖത്തിനിടെയാണ് താരം മനസുതുറന്നത്. 30 വയസായി, ഇനിയും വിവാഹം കഴിക്കുന്നില്ലേ എന്നായിരുന്നു ചോദ്യം. എനിക്ക് നിങ്ങൾ എത്ര വർഷം തരും എന്ന് മറുചോദ്യം ചോദിച്ച ശേഷം കാജൽ പറഞ്ഞു, ഞാൻ നിങ്ങൾക്ക് എന്റെ അച്ഛനെ പരിചയപ്പെടുത്തി തരാം എന്ന്.
ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും എന്നാൽ തീർച്ചയായും വിവാഹം കഴിക്കുമെന്നുമായിരുന്നു താരം വെളിപ്പെടുത്തിയത്. ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആരെയും പ്രണയിക്കുന്നില്ലെന്നും തനിക്ക് കാമുകൻ ഇല്ലെന്നുമായിരുന്നു കാജലിന്റെ മറുപടി.
അജിത്തിനോടൊപ്പം അഭിനയിക്കുന്ന കാജൽ ഉടൻ തന്നെ എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത് വിജയ് നായകനാകുന്ന ചിത്രത്തിലും അഭിനയിക്കും.