ഞാന്‍ സിനിമയില്‍ നിന്നുളള ഒരാള്‍ ആയതുകൊണ്ട് തന്നെ ഇത് പറഞ്ഞു പഴകിയതും ആവര്‍ത്തന വിരസതയുള്ള ഒന്നുമാണെന്ന് എനിക്കറിയാം. പക്ഷേ കാര്യങ്ങള്‍ സംഭവിച്ചത് ഇങ്ങനെയാണ്.
പത്ത് വര്‍ഷം മുന്‍പ് ചില കോമണ്‍ സുഹൃത്തുക്കള്‍ വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഞങ്ങള്‍ എഴ് വര്‍ഷം സുഹൃത്തുക്കളായിരുന്നു. മൂന്ന് വര്‍ഷത്തോളം ഞാനും ഗൗതമും പ്രണയിച്ചു.
സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ വളരുകയും പരസ്പരം ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ട്.
-കാജല്‍ അഗര്‍വാള്‍