നടി കാജൽ അഗർവാൾ ഗർഭിണിയാണെന്ന സന്തോഷവാർത്ത പുറത്തുവിട്ട് ഭർത്താവ് ഗൗതം കിച്ഛ്ലു.
പുതുവർഷത്തിൽ കാജലിന്റെ ചിത്രത്തിനൊപ്പം ഗർഭിണിയുടെ ഇമോജിയും ചേർത്താണ് ഗൗതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ആരാധകരെല്ലാം ആശംസകളുമറിയിച്ച് കമന്റ് ബോക്സിൽ എത്തി.
നേരത്തേ തന്നെ നടി ഗർഭിണിയാണെന്നും അതിനാൽ സിനിമയിൽ നിന്ന് താത്കാലികമായി വിട്ടു നിൽക്കുകയാണെന്നും വാർത്തകളുണ്ടായിരുന്നു.
നിലവിൽ ആചാര്യ എന്ന ചിത്രമാണ് കാജലിന്റേതായി പുറത്തിറങ്ങാനുള്ളത്. ഗർഭിണിയായ കാര്യം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ നടി നേരത്തേ അറിയിച്ചിരുന്നതായും വാർത്തകളുണ്ട്.
എത്രയും വേഗം ചിത്രീകരണം പൂർത്തിയാക്കാൻ നടി ആവശ്യപ്പെട്ടതായിട്ടായിരുന്നു വാർത്തകൾ.
2020 ഒക്ടോബർ 30 നാണ് കാജൽ അഗർവാളും കുട്ടിക്കാലം മുതൽ സുഹൃത്തായ ഗൗതം കിച്ഛ്ലുവും വിവാഹിരാകുന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.