ഈ ​കാ​ല​മ​ത്രയും എ​നി​ക്ക് പി​ന്‍​ബ​ല​മാ​യ​തി​ന് ന​ന്ദി: നാ​ലാം വി​വാ​ഹ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ കു​റി​പ്പു​മാ​യി കാ​ജ​ൽ

സെ​ലി​ബ്രി​റ്റി​ക​ള്‍ വി​വാ​ഹി​ത​രാ​വു​ന്ന​തും പി​ന്നാ​ലെ വേ​ര്‍​പി​രി​യു​ന്ന​തും ഇ​ന്നു സാ​ധാ​ര​ണ​മാ​യ കാ​ഴ്ച​യാ​ണ്. എ​ന്നാ​ല്‍ വ​ര്‍​ഷം ക​ഴി​യു തോ​റും പ്ര​ണ​യം കൂ​ടു​ക​യാ​ണ് കാ​ജൽ അ​ഗ​ര്‍​വാ​ളി​നും ഗൗ​തം കി​ച്‌ലു​വി​നും ഇ​ട​യി​ല്‍. ഇ​ക്ക​ഴി​ഞ്ഞ ദി​വ​മാ​യി​രു​ന്നു കാ​ജ​ലി​ന്‍റെ​യും ഗൗ​ത​മി​ന്‍റെ​യും നാ​ലാം വി​വാ​ഹ വാ​ര്‍​ഷി​കം. ഈ ​കാ​ല​മ​ത്രയും എ​നി​ക്ക് പി​ന്‍​ബ​ല​മാ​യ​തി​ന് ന​ന്ദി എ​ന്നു കു​റി​ച്ച കാ​ജ​ൽ ഭ​ർ​ത്താ​വി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചു.

മൂ​ന്ന് വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഞ​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​യ​തെ​ന്നും എ​ന്നാ​ല്‍ അ​തി​നും ഏ​ഴ് വ​ര്‍​ഷം മു​ന്‍​പേ പ​ര​സ്പ​രം ഞ​ങ്ങ​ള്‍​ക്ക​റി​യാ​മാ​യി​രു​ന്നു എ​ന്നും കാ​ജ​ള്‍ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. ഞ​ങ്ങ​ള്‍​ക്കി​ട​യി​ലെ പ്ര​ണ​യ​ത്തി​ന്റെ ആ​ഴം തി​രി​ച്ച​റി​ഞ്ഞ​ത് കൊ​വി​ഡ് കാ​ല​ത്താ​ണ്.

പ​ര​സ്പ​രം കാ​ണാ​തെ ജീ​വി​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന തി​രി​ച്ച​റി​വ് ര​ണ്ട് പേ​ര്‍​ക്കും വ​ന്നു. പി​ന്നെ കാ​ത്തു നി​ല്‍​ക്കാ​നും ത​യാ​റ​ല്ലാ​യി​രു​ന്നു. പെ​ട്ട​ന്ന് ക​ല്യാ​ണം ന​ട​ത്തി. 2020 -ൽ ​കൊ​വി​ഡ് കാ​ല​ത്താ​ണ് കാ​ജ​ൽ‍ അ​ഗ​ര്‍​വാ​ളി​ന്‍റെ​യും ബി​സി​ന​സു​കാ​ര​നാ​യ ഗൗ​തം കിച്‌​ലു​വി​ന്‍റെ​യും വി​വാ​ഹം ന​ട​ന്ന​ത്.

ഗൗ​തം വ​ള​രെ റൊ​മാ​ന്‍റി​ക് ആ​യി പ്ര​പ്പോ​സ് ചെ​യ്യു​ക​യും, റൊ​മാ​ന്‍​സ് ചെ​യ്യു​ക​യും ചെ​യ്യു​ന്ന ആ​ള​ല്ല. വ​ള​രെ മെ​ച്വേ​ഡ് ആ​ണ്. ദൈ​വ് സ​ഹാ​യി​ച്ച് അ​ത്ത​രം സി​നി​മാ​റ്റി​ക് പ്ര​ണ​യ​മൊ​ക്കെ എ​നി​ക്ക് സി​നി​മാ​ഭി​ന​യ​ത്തി​ലൂ​ടെ കി​ട്ടി എ​ന്നാ​ണ് ത​മാ​ശ​യി​ല്‍ കാ​ജ​ള്‍ പ​റ​യു​ന്ന​ത്. വി​വാ​ഹ​ത്തി​ന് ശേ​ഷ​വും കാ​ജ​ള്‍ അ​ഭി​ന​യ​ത്തി​ല്‍ സ​ജീ​വ​മാ​ണ്. സ​ക​ല പി​ന്തു​ണ​യും ന​ല്‍​കി ഗൗ​ത​മും കൂ​ടെ​യു​ണ്ട്. കു​ഞ്ഞ് പി​റ​ന്ന​പ്പോ​ള്‍ അ​വ​സ​ര​ങ്ങ​ള്‍ കു​റ​ഞ്ഞു. പ​ക്ഷേ മ​റ്റൊ​ന്നി​ന് വേ​ണ്ടി കു​ടും​ബ​ത്തെ മാ​റ്റി നി​ര്‍​ത്താ​ന്‍ ക​ഴി​യി​ല്ല എ​ന്നാ​ണ് കാ​ജ​ള്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment