ഏറെ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. കൊവിഡ് 19 നും പിന്നീടുണ്ടായ ലോക്ക് ഡൗണും ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്. നിലവിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ എറെ കഷ്ടപ്പെടേണ്ടി വരും.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് നടി കാജല്‍ അഗര്‍വാളിന്റെ വാക്കുകളാണ്. രാജ്യം പഴയ സ്ഥിതിയിലേക്കാവാന് നമ്മള് എല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്ന് താരം. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് നടി തന്റെ നിലപാട് പങ്കുവച്ചത് . മികച്ച പ്രേക്ഷക പ്രതികരണമാണ് താരത്തിന് ലഭിക്കുന്നത്.
കാജലിന്റെ വാക്കുകള്‍ ഇങ്ങനെ; അവസാനം കൊറോണ വൈറസ് ഇല്ലാതാവുകയും അപകടം ഒഴുവാകുകയും ചെയ്യുമ്പോള്‍ നമ്മുടെ രാജ്യത്തിന് വേണ്ടി കുറച്ച് നല്ല കാര്യങ്ങള്‍ നമ്മൾ ചെയ്യേണ്ടതുണ്ട്.
ആഘോഷങ്ങള്‍ നമുക്ക് നമ്മുടെ രാജ്യത്ത് തന്നെ ആഘോഷിക്കാം, ഇവിടെയുള്ള പ്രദേശിക ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാം, കൂടാതെ നമ്മുടെ രാജ്യത്ത് തന്നെ ഉത്പാദിപ്പിച്ച പഴവും പച്ചക്കറികളും കഴിക്കാം.
കൂടാതെ ഇന്ത്യന്‍ ബ്രാന്‍ഡിലുള്ള വസ്ത്രങ്ങും ചെരുപ്പുകളും ഉപയോഗിച്ച് നമ്മുടെ രാജ്യത്തുളള ബിസിനസ് സംരംഭങ്ങളെ പിന്തുണയ്ക്കാം. നമ്മുടെ സഹായമില്ലാതെ രാജ്യത്തെ ബിസിനസുകാര്‍ക്ക് മുന്നോട്ട് പോകാനാവില്ല. എല്ലാവരുടേയും വളര്‍ച്ചയ്ക്ക് വേണ്ടി നമുക്ക് ഒന്നിച്ചു നില്ക്കാം- താരം കുറിച്ചു.
സമൂഹമാധ്യമങ്ങളില്‍ നിന്ന് താരത്തിന്റെ വാക്കുകള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇത്തരത്തുള്ള ചിന്തയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേര് രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. കാജലിന്റെ വാക്കുകള്‍ എല്ലാ താരങ്ങളും പിന്തുടര്ന്നാല് രാജ്യത്തെ വ്യാവസായ രംഗത്തിന് പുരോഗതിയുണ്ടാകുമെന്നും ഇത് ഏറെ സഹായകമാകുമെന്നും ആരാധകര്‍ പറയുന്നു.
കൊറോണ വൈറസിനെതിരേയുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കാജല്‍ കൂടെ തന്നെയുണ്ട്. പ്രധാനമന്ത്രി ആദ്യം ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിനും ഐക്യ ദീപത്തിനും താരത്തിന്റെ എല്ലാവിധ പിന്തുണയുമുണ്ടായിരുന്നു.
ഐക്യ ദീപത്തിന്റെ ഭാഗമായി കാജല്‍ വീട്ടില്‍ വിളക്ക് തെളിയിച്ചിരുന്നു. ഇതിന്റെ ചിത്രം നടി തന്നെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.