ബോളിവുഡിലെ സൂപ്പർ സുന്ദരിമാരിൽ ഒരാളാണ് കജോൾ. ഒരു കാലത്ത് ബോളിവുഡ് സിനിമ അടക്കി വാണ താരറാണി.
ബോളിവുഡ് താരം അജയ് ദേവ്ഗണിനെ കല്യാണം കഴിച്ച് സുഖമായി കുടുംബജീവിതം നയിക്കുകയാണ് ഈ താരറാണി ഇപ്പോൾ.
വിവാഹം കഴിഞ്ഞതോടെ മറ്റു നടിമാർ അഭിനയം നിർത്തുന്നതുപോലെ കജോൾ അഭിനയമൊന്നും നിർത്തിയിട്ടില്ല.
നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ കജോൾ ഇപ്പോഴും അഭിനയിക്കും. വിവാഹശേഷവും കുറേ നല്ല ചിത്രങ്ങളുടെ ഭാഗമായി കജോൾ.
സിനിമയിൽ കത്തിനിന്ന സമയത്ത് കജോളിനും ഒരു അപകടം സംഭവിച്ചിട്ടുണ്ട്. ആ അപകടത്തിൽ ഒാർമശക്തി വരെ താരത്തിന് നഷ്ടപ്പെട്ടു.
1988ല്‍ കുച്ച് കുച്ച് ഹോതാ ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. യേ ലഡ്കാ ഹേ ദീവാന എന്ന ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു.
ചിത്രത്തിലെ നായകനായ ഷാരൂഖ് ഖാനും നായികയായ കജോളും സൈക്കിള്‍ ചവിട്ടി വരുന്നതാണ് രംഗം. പിന്നിലായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സൈക്കിള്‍ ചവിട്ടുന്നുണ്ട്.
ഈ രംഗം ചിത്രീകരിക്കുന്ന വേളയില്‍ കജോളിന്റെ സൈക്കിള്‍ നിയന്ത്രണംവിട്ട് ഷാരൂഖ് ഖാന്റെ സൈക്കിളില്‍ ഇടിക്കുകയാണ്. തുടര്‍ന്ന് കജോള്‍ മുഖമടിച്ച് നിലത്തുവീഴുന്നു.
ഈ സംഭവത്തോടെ കജോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അപകടനില തരണം ചെയ്യുകയും ചെയ്തു.
എന്നിരുന്നാലും കുറേക്കാലം ഈ അപകടത്തെത്തുടര്‍ന്ന് ഓര്മ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായി. പിന്നീട് ഓര്മ തിരിച്ചുകിട്ടുകയും കജോള്‍ സിനിമയില്‍ സജീവമാകുകയും ചെയ്തു.
വാരിയെല്ലു തകർത്ത ഷോട്ട്
നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി. ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള ചിത്രം.
ഈ ചിത്രത്തിൽ ധോണിയുടെ വേഷം ചെയ്തിരുന്നത് സുശാന്ത് സിംഗ് രജപുത് ആയിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സുശാന്തിന്റെ വാരിയെല്ലിന് പരിക്കേൽക്കുന്നത്.
മഹേന്ദ്ര സിംഗ് ധോണിയെ പോലെയാകാൻ നല്ലതുപോലെ ക്രിക്കറ്റ് ഉൾപ്പെടെ സുശാന്ത് പ്രാക്ടീസ് ചെയ്തിരുന്നു. ധോണിയുടെ ശരീരവും വ്യക്തിത്വവും ലഭിക്കാൻ സുശാന്തിന് കഠിനമായി പരിശീലിക്കേണ്ടിവന്നു.
ധോണിയുടെ മാസ്റ്റർ പീസ് ഷോട്ട് ആയ ഹെലികോപ്ടർ ഷോട്ട് പ്രാക്ടീസിനെതിരേ നടന്ന അപകടത്തിലാണ് സുശാന്തിന്റെ വാരിയെല്ലിന് പരിക്കേൽക്കുന്നത്.
ഏതാണ്ട് മൂന്നാഴ്ചയോളം വിശ്രമിച്ചശേഷമാണ് പിന്നീട് ചിത്രത്തിൽ അഭിനയിക്കാൻ സുശാന്തിന് ആയത്.
(തുടരും)