കണ്ണൂർ: ലോക്ക്ഡൗണിനിടെ പുതിയ കാറുമായി പുറത്തിറങ്ങിയ യുവാവിനെ പിടിച്ചുകെട്ടി നാട്ടുകാർ. കാസർഗോഡ് ആലന്പാടി സ്വദേശി സി.എച്ച്. റിയാസാണ് നിയമം ലംഘിച്ച് പണിമേടിച്ചത്.
സത്യവാങ്മൂലം കൈയിൽ കരുതാതെ 100-120 കിലോമീറ്റർ വേഗത്തിലാണ് റിയാസ് വാഹനമോടിച്ചത്. തളിപ്പറന്പിലെത്തിയപ്പോൾ പോലീസ് കൈകാട്ടിയെങ്കിലും നിർത്തിയില്ല. ഒടുവിൽ ഇരിട്ടി മാലൂരിൽ വച്ച് നാട്ടുകാർ വാഹനം കുറുകെയിട്ടു വഴി തടഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസർഗോട്ടുനിന്ന് ഒരാൾ വരുന്നതറിഞ്ഞ് നാട്ടുകാർ വഴി തടയാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഒടുവിൽ കൈയും കാലും കെട്ടിയിട്ടാണു റിയാസിനെ നാട്ടുകാർ പോലീസിനെ ഏൽപിച്ചത്.
റിയാസിന്റെ ഫോർ റജിസ്ട്രേഷൻ വണ്ടി നാട്ടുകാർ അടിച്ചു തകർത്തു. തളിപ്പറന്പ് പോലീസ് വാഹനം കസ്റ്റഡിയിൽ എടുത്ത ശേഷം ലോക്ഡൗണ്‍ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയച്ചു.