ബോളിവുഡിലെ മുന്‍കാല സുന്ദരി കജോള്‍ ധനുഷ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വിഐപി 2വിലാണ് (വേലൈ ഇല്ല പട്ടത്താരി) കജോള്‍ ധനുഷിനോടൊപ്പം അഭിനയിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് വിഐപി 2 ചിത്രീകരിക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. വിഐപി 2വിന്റെ തിരക്കഥ കജോളിനു ഇഷ്ടപ്പെട്ടുവെന്നും ചിത്രത്തില്‍ അഭിനയിക്കാമെന്ന് കജോള്‍ സമ്മതിച്ചതായും ഉടന്‍ കരാറൊപ്പിടുമെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
19 വര്‍ഷങ്ങള്‍ക്കുശേഷമാണ് കജോള്‍ തമിഴ് സിനിമയുടെ ഭാഗമാകുന്നത്. രാജീവ് മേനോന് സംവിധാനം ചെയ്ത തമിഴ് ചിത്രം മിന്സാരകനവിലാണ് 1997ല്‍ കജോള്‍ അവസാനമായി അഭിനയിച്ചത്. അരവിന്ദ് സ്വാമിയായിരുന്നു അന്നു കജോളിന്റെ നായകനായി അഭിനയിച്ചത്. തമിഴ് സിനിമയിലെ മികച്ച പ്രണയചിത്രങ്ങളിലൊന്നായിട്ടാണ് മിന്‍സാരകനവ് കണക്കാക്കുന്നത്. വിഐപി 2വില്‍ അമലാപോളും സമുദ്രക്കനിയും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.