രണ്ടാം ഭാഗമായ വിഐപി 2വിലാണ് കജോള് അഭിനയിക്കുന്നത്. ഇതാദ്യമായിട്ടാണ് കജോള് ധനുഷിനോടൊപ്പം അഭിനയിക്കുന്നത്. 1997ല് പ്രദര്ശനത്തിനെത്തിയ പ്രഭുദേവയും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളില് അഭിനയിച്ച മിന്സാര കനവിലാണ് അവസാനമായി കജോള് അഭിനയിച്ചത്. രജനീകാന്തിന്റെ മകള് സൗന്ദര്യയാണ് വിഐപി 2 സംവിധാനം ചെയ്യുന്നത്. ധനുഷും കബാലിയുടെ നിര്മാതാവായ കലൈപുലി എസ് താണുവുമാണ് ചിത്രം നിര്മിക്കുന്നത്. വേലൈ ഇല്ല പട്ടത്താരിയുടെ ആദ്യഭാഗം സംവിധാനം ചെയ്തത് വേല്രാജ് ആണ്. ധനുഷും അമല പോളുമാണ് ചിത്രത്തില് അഭിനയിച്ചത്. 2014ലെ ഹിറ്റ് ചിത്രമായിരുന്നു വേലൈ ഇല്ല പട്ടത്താരി. .
കാജോള് വന്നു
