ആരാധകർക്കു മുമ്പിൽ തെന്നി വീണ് ബോളിവുഡ് സുന്ദരി കാജോൾ. മുംബൈ ഫൊറിണിക്സ് മാളിൽ ഹെൽത്ത് ആൻഡ് സ്റ്റോറിന്റെ പരിപാടിയിൽ പങ്കെടുക്കുവാനെത്തിയതായിരുന്നു ഇവർ. സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയായി നടന്നെത്തിയ ഇവരെ സ്വന്തം ചെരിപ്പാണ് ചതിച്ചത്.
നിലത്തു വീണെങ്കിലും ഇവർക്ക് മറ്റ് പരിക്കുകളൊന്നുമില്ല. സമീപമുണ്ടായിരുന്ന ആരാധകരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനു മുമ്പ് ബോളിവുഡ് ചിത്രം ദിൽവാലെയുടെ പ്രമോഷൻ പരിപാടിക്കിടെ ഇവർ തെന്നി വീണിരുന്നു.