ഒരുകാലത്ത് ബോളിവുഡിലെ സൂപ്പർ നായികയായിരുന്നു കജോൾ. അജയ് ദേവഗണുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമായി താരം ഇടപെടാറില്ല. എന്നാൽ, വിവാഹശേഷവും വൻ ഹിറ്റുകൾ താരത്തിന്റേതായുണ്ട്. കജോളിന്റെ വസ്ത്രധാരണം എന്നും ആരാധകർക്കിടയിൽ ചർച്ചയാണ്. അത്ര മനോഹരമായാണ് താരം ഡ്രസ് തെരഞ്ഞെടുക്കുന്നത്.
നിർമാതാവ് ആനന്ദ് പണ്ഡിറ്റിന്റെ 60-ാം ജന്മദിനാഘോഷത്തിലെ കജോളിന്റെ ലുക്ക് വൈറലാകുകയാണ്. സീക്വൻസിഡ് സാരിയാണ് പാർട്ടിയിൽ കജോൾ ധരിച്ചത്. ഉടലഴകുകളിൽ പറ്റിച്ചേർന്നുകിടക്കുന്ന സാരിയിൽ താരം എല്ലാവരുടെയും മനം കവർന്നു.
നീല നിറത്തിലുള്ള ഫ്രണ്ട്-സ്ലിറ്റ് സാരിയും അതിനിണങ്ങുന്ന സ്ലീവ് ലെസ് ബ്ലൗസുമാണ് കജോൾ ധരിച്ചത്. കജോൾ ധരിച്ചിരുന്ന സ്റ്റൈലിഷ് പ്രീ-ഡ്രെപ്പ്ഡ് സാരി ഇർത്ത് എന്ന ബ്രാൻഡിൽ നിന്നുള്ളതാണ്. 1,40,000 രൂപയാണു വില.
നീണ്ട ഇടവേളയ്ക്കുശേഷം കജോൾ വീണ്ടും അഭിനയലോകത്തേക്ക് എത്തുകയാണ്. ഈ വർഷം ലസ്റ്റ് സ്റ്റോറീസ് 2, ദ ട്രയൽ എന്നീ വെബ്സീരീസുകളിൽ താരം അഭിനയിച്ചിരുന്നു.