ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരിലൊരാളാണ് കജോള്‍. തന്റെ സിനിമാ വിശേഷവും കുടുംബവിശേഷവും നടി ആരാധകരോടു പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ മകള്‍ നൈസയെ കുറിച്ചു പറയുകയാണ് കജോള്‍. മകളെ കുറിച്ചു പറയുമ്പോള്‍ അഭിമാനമുണ്ടെന്നും എവിടെ പോയാലും മാന്യത കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് മകളെന്നും കജോള്‍ വ്യക്തമാക്കി.
ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു കജോളിന്റെ പ്രതികരണം. നടിയുടെ വാക്കുകള്‍ ഇങ്ങനെ…മകളെക്കുറിച്ചു പറയുമ്പോള്‍ എനിക്ക് വളരെ അഭിമാനമുണ്ട്.
എവിടെയായാലും അവളുടേതായ മാന്യത കാത്തുസൂക്ഷിക്കുന്ന ആളാണ്. ജീവിതം ആസ്വദിക്കുന്ന 19 വയസ്സുകാരിയാണവള്.
എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്, ആ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കും.’ കജോള്‍ പറഞ്ഞു. മകള്‍ നൈസയ്ക്ക് ലഭിക്കുന്ന താരപദവിയെ എങ്ങനെ നോക്കി കാണുന്നു? എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
ബോളിവുഡ് താരദമ്പതികളായ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മൂത്ത മകളാണ് നൈസ. മാതാപിതാക്കളെ പിന്തുടര്ന്ന് നൈസയും സിനിമയിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.