ബോളിവുഡ് നടി കാജോൾ അടുത്തിടെ ഒടിടി അവാർഡ് ഷോയിൽ പങ്കെടുത്തത് കറുത്ത ബോഡികോൺ വസ്ത്രം ധരിച്ചാണ്. പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ താരത്തിന് ട്രോളുകൾ നേരിടേണ്ടി വന്നു.
കാജോൾ സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം അപൂർവ മേത്തയുടെ ജന്മദിന പാർട്ടിയിൽ നടി പങ്കെടുത്തപ്പോൾ ധരിച്ച വസ്ത്രത്തിനും താരത്തിന് വിമർശനങ്ങളും ട്രോളും വന്നിരുന്നു.
താരത്തോട് ശരീരഭാരം കുറയ്ക്കാൻ ആവശ്യപ്പെട്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. കറുത്ത ബോഡികോൺ വസ്ത്രം ധരിച്ച് മുടി അഴിച്ചിട്ടുമാണ് നടി എത്തിയത്.
‘കാജോളിന്റെ വീട്ടിൽ പൂർണ്ണമായും മൂടിയ കണ്ണാടി ഇല്ലേ? 47 വയസ്സിൽ മറ്റൊരു കുഞ്ഞ്? എന്തിനാണ് ഇറുകിയ വസ്ത്രം ധരിക്കുന്നത് എന്നിങ്ങനെയുള്ള കമന്റുകളും പോസ്റ്റിന് താഴെ വന്നു.