തിരുവനന്തപുരം : ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിവരികയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രസ്താവിച്ചു. ഇവരുടെ പ്രത്യേക കഴിവുകളെ പരി പോഷിപ്പിക്കുന്നതിനും പരിശീലനം നല്കുന്നതിനുമുള്ള സമഗ്രപദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡിലെ ഭിന്നശേഷി കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണത്തിന്റെയും ക്രിസ്മസ് ആഘോഷപരിപാടികളുടേയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പ്രിന്‍സിപ്പല്‍ ഡോ.എം.കെ.ജയരാജ് അധ്യക്ഷത വഹിച്ചു.
ഓര്‍ഫനേജ് കണ്‍ട്രോള്‍ബോര്‍ഡ് ചെയര്മാന് ഫാ. റോയിവടക്കേല് ക്രിസ്മസ് സന്ദേശം നല്കി. കൗണ്‍സിലര്‍ എന്‍.എസ് . ലതാകുമാരി മുഖ്യപ്രഭാഷണം നടത്തി. അരുള്ജെറാള്ഡ് പ്രകാശ്, പിടിഎ. പ്രസിഡന്റ് അബ്ദുള്‍ സലാം, എസ്ഐഎംസി അഡ്നിനിസ്ട്രേറ്റീവ് ഓഫീസര്‍ എ.വി. പ്രസന്നകുമാര്‍, എ.എസ്. അസീനാബിഗം എന്നിവര്‍ പ്രസംഗിച്ചു.