അമ്പലപ്പുഴ : നിരവധി കേസിലെ പ്രതിയായിരുന്ന കാകൻ മനുവിനെ കൊന്നു പുന്ന പ്ര പറവൂരിലെ കടൽ തീരത്ത് കുഴിച്ചിട്ട കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിന്റെ സാക്ഷി വിസ്താരം 12 ന് തുടങ്ങും. 2019 ഓഗസ്റ്റ് 19 ന് രാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
പുന്ന പ്ര പറവൂരിലെ ബാറിൽ മദ്യപിക്കാനെത്തിയ കാകൻ മനുവിനെ മുൻ വൈര്യാഗ്യമുള്ള ഒരു സംഘം വലിച്ചിറക്കി മർദ്ദിച്ചു അവശനാക്കി. പിന്നീട് സ്ക്കൂട്ടറിന് നടുവിലിരുത്തി പറവൂർ കടൽ തീരത്തെത്തിച്ചാണ് കൊല നടത്തിയത്.
കേസിൽ അപ്പാപ്പൻ പത്രോസ് അടക്കം 15 പ്രതികളാണുള്ളത്. പൊന്തു വള്ളത്തിൽ നടുക്കടലിൽ തള്ളിയെന്നാണ് പ്രതികൾ ആദ്യം പോലീസിന് മൊഴി നൽകിയത്.
സംശയം തോന്നിയ പോലീസ് നടത്തിയ രഹസ്യ അന്വ ക്ഷണത്തിലാണ് കള്ളി വെളിച്ചത്തായത്. പ്രതികളുടെ മൊഴി തള്ളിയ പോലീസ് ജീവനോടെ കുഴിച്ചിട്ടെന്നാണ് കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്.
ജില്ലാ അഡീഷണൽ ജഡ്ജി എ.ഇജാസ് മുമ്പാകെയാണ് വിസ്താരം നടക്കുക. കേസിൽ 100 ഓളം സാക്ഷികളുണ്ട്.ബാറിലെ നിരീക്ഷണ കാമറയിലാണ് റോഡിന്റെ പടിഞ്ഞാറ്വശം നടന്ന മർദ്ദന ദൃശ്യങ്ങൾ പതിഞ്ഞത്.
ആലപ്പുഴ ഡി വൈ എസ്.പിയായിരുന്ന ബേബിയുടെ നേതൃത്വത്തിൽ പുന്ന പ്ര പോലിസാണ് അന്വേഷണം നടത്തിയത്.