കൊല്ലം :അഷ്ടമുടി കായലില്‍ നിന്നും ജീവനുള്ള കക്ക വാരി വിറ്റ് ഉപജീവനം നടത്തുന്ന തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് കക്ക വാരുന്നതിനുള്ള ലൈസന്‍സും ഗതാഗതം ചെയ്യുന്നതിനുള്ള അനുവാദവും ഫിഷറീസ് വകുപ്പ് മുഖേന ലഭിക്കും.
കക്ക വാരല്‍ നിരോധനം അവസാനിച്ച സാഹചര്യത്തില്‍ ലൈസന്‍സില്ലാതെ കക്ക വാരുന്നതും ഗതാഗതം ചെയ്യുന്നതും വിപണനം നടത്തുന്നതും നിശ്ചിത കണ്ണിവലിപ്പമില്ലാത്ത വല ഉപയോഗിച്ച് പൊടികക്ക വാരുന്നതും നിരോധിച്ചിട്ടുള്ളതും കുറ്റകരവുമാണ്.
കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതും ഉപകരണങ്ങള്‍ പിടിച്ചെടുത്ത് 10000 രൂപ ശിക്ഷ ഈടാക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.