കാക്കനാട്: യാത്രക്കാരനെ ചീത്ത വിളിച്ച ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു. എരൂര്‍ സ്വദേശിയായ സുരേഷ് ബാബുവിന്റെ ലൈസന്‍സാണ് രണ്ടു മാസത്തേക്കു സസ്പെൻഡ് ചെയ്തത്. മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽകരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചു. എറണാകുളം ആര്‍ടി ഓഫീസിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കെ.ആര്. തമ്പിയെ അസഭ്യം പറഞ്ഞതിനെത്തടര്ന്ന് ആര്‍ടിഒ കെ. മനോജ് കുമാറാണ് ഇയാള്‍ക്കെതിരേ നടപടി എടുത്തത്.
തമ്പിയുടെ പരാതിയെത്തുടര്‍ന്ന് സുരേഷ് ബാബുവിനെ ഓഫീസില്‍ വിളിച്ച വരുത്തി അന്വേഷണം നടത്തി ബോധ്യപ്പെട്ടശേഷമായിരുന്നു നടപടി. ഒരാഴ്ച മുമ്പ് തൃപ്പൂണിത്തുറയ്ക്കടുത്ത് പൂത്തോട്ടയിലായിരുന്നു സംഭവം. ഓട്ടോയ്ക്ക് കൈ കാണിച്ച തമ്പിയോട് ഓട്ടം പോകുന്നില്ലെന്ന് ഇയാൾ പറഞ്ഞു. കാരണമന്വേഷിച്ചപ്പോള്‍ സൗകര്യമില്ലെന്നായിരുന്നു മറുപടി. ഓട്ടോയുടെ നമ്പര്‍ ഫോട്ടോ എടുത്തതോടെ ഡ്രൈവര്‍ തെറിയഭിഷേകം നടത്തുകയായിരുന്നെന്നു പറയുന്നു.