കൊച്ചി: കാക്കനാട് ആക്രി കടയിൽ വൻ തീപിടുത്തം. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. തീ വളരെ വേഗത്തിൽ വ്യാപിക്കുകയായിരുന്നു. മേരി മാതാ സ്കൂളിന് സമീപത്ത് വലിയ ജനവാസ മേഖലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഞായറാഴ്ച സ്കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തതിനാൽ വലിയ ആശങ്ക നിലവിൽ ഇല്ല.
വെൽഡിംഗിനിടെയുണ്ടായ തീപിടുത്തമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തുണ്ടായിരുന്ന തെങ്ങുകൾ ഉൾപ്പെടെ പൂർണമായി കത്തിനശിച്ചു. തീപിടുത്തത്തിൽ ഷെഡിന്റെ ഒരു ഭാഗം തകർന്ന് വീണു. ഒരു മണിക്കൂർ മുൻപാണ് തീപിടുത്തം ഉണ്ടായത്.