തിരുവനന്തപുരം: കക്കുകളി വിവാദത്തിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ പരാതി സർക്കാരിന് കിട്ടിയെന്ന് മന്ത്രി സജി ചെറിയാൻ. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ശരിയല്ല. സംഭവം പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല. കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും ശരിയല്ല. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
“ദ കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കേണ്ടത് ജനങ്ങളാണ്. കേരള സമൂഹം ഇതിനെ ഒരിക്കലും അഗീകരിക്കില്ല. സിനിമ നിരോധിക്കുന്നതിൽ നിയമത്തിന്റെ വഴി സർക്കാർ തേടുകയാണ്. കേരളത്തെക്കുറിച്ച് പച്ച നുണ പറയുന്നതിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞു.