രജനികാന്ത് നായകനായി എത്തിയ കാലയിൽ അദ്ദേഹം ഉപയോഗിച്ച ഥാർ ഇനി മഹീന്ദ്രയ്ക്കു സ്വന്തം. ഈ വാഹനം മഹീന്ദ്ര സ്ഥാപിക്കുന്ന മ്യൂസിയത്തിൽ പ്രദർശിപ്പിക്കുവാൻ സാധിക്കുമോ എന്ന് ആനന്ദ് മഹീന്ദ്ര ചിത്രത്തിന്റെ നിർമാതാവും രജനിയുടെ മരുമകനുമായ ധനുഷിനോട് ആരാഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം ഥാർ മഹീന്ദ്രയ്ക്ക് കൈമാറിയത്.
തങ്ങൾക്ക് ഥാർ ലഭിച്ച വിവരം ആനന്ദ് മഹീന്ദ്ര തന്നെയാണ് ട്വിറ്ററിൽ കൂടി അറിയിച്ചത്. കാല റിലീസ് ചെയ്യുന്നതിനു മുമ്പ് ഥാറിന്റെ ബോണറ്റിൽ രജനി ഇരിക്കുന്ന പരസ്യം കണ്ട ആനന്ദ് മഹീന്ദ്ര കാലയുടെ രഥമായി തെരഞ്ഞെടുക്കപ്പെടുന്നത് ഥാറിന് അഭിമാനം എന്ന് ട്വീറ്റ് ചെയ്തിരുന്നു.
ഇപ്പൊഴിത രജനി ഥാറിൽ ഇരിക്കുന്നതിനു സമമായി ജീവനക്കാർ ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്ര ഥാർ തങ്ങൾക്ക് ലഭിച്ച വിവരം അറിയിച്ചത്.